എസ്.ജി.എം.യു.പി.എസ്. ഒളയനാട്/ചരിത്രം
1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |