ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പട്ടിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2026

---------------------------------------

ജിഎച്ച്എസ്എസ് പട്ടിക്കാട് 2026-' 27 അധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു . രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ P S വിനയൻ അവർകളാണ്.ബഹുമാനപ്പെട്ട പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനു വർഗീസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂളിലേക്ക് പുതിയതായി എത്തിച്ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്വാഗതം ആശംസിച്ചത് എച്ച് എം ചാർജ് റോസ്മിൻ ടീച്ചറാണ്. കഴിഞ്ഞ അക്കാദമിക വർഷം വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.ബഹുമാനപ്പെട്ട ഒല്ലൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് രാജൻ അവർകളുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത കുട്ടിയെ ചടങ്ങിൽ അനുമോദിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബൂബക്കർ ,വാർഡ് മെമ്പർ ശ്രീ അജു തോമസ്, പ്രിൻസിപ്പൽ സുനന്ദ ടീച്ചർ ,പിടിഎ പ്രസിഡൻറ് ശ്രീ ബിജു വർഗീസ് ,എം പി ടി എ ശ്രീമതി വിൻസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ മനോഹരമാക്കി.സ്റ്റാഫ് സെക്രട്ടറി സിജി ടീച്ചറുടെ നന്ദി പ്രകാശനത്തോടെ 2026-'27 അധ്യയന വർഷത്തെ പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സ്കൂളിൽ പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഹരീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.

22057- പ്രവേശനോത്സവം -2026-27
22057_ പ്രവേശനോത്സവം 2026