സെന്റ് ജോസഫ്സ് സ്ക്കൂൾ പേരട്ട/സൗകര്യങ്ങൾ
ഭൗതികസാഹചര്യങ്ങൾ
കേരള-കർണ്ണാടക അന്തർസംസ്ഥാന പാതയിൽ നിന്നും സ്കൂൾ അങ്കണം വരെ സുഗമമായി എത്തിച്ചേരാവുന്ന വിധം ടാറിങ്ങ് നടത്തിയ റോഡുകളും സുലഭമായ വാഹനസൗകര്യ ങ്ങളും സ്കൂളിലേക്കുള്ള യാത്രയെ സുഗമമാക്കുന്നു. സെന്റ്ജോസഫ്സ് പ്രൊവിഡൻസിൻറെ പ്രൊവിൻഷ്യാൽ സി. റോസി ൻ്റെയും ധനകാര്യ വിഭാഗം മേധാവിയായ സി. ആനി പോളി ൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ഫലമായി സ്കൂളിന് പുതിയ ബസ് അനുവദിച്ചു കിട്ടിയത് കുട്ടികൾക്ക് യാത്രാസൗ കര്യം ഒരുക്കാൻ വളരെ ഉപകാരപ്രദമായി. സുമനസ്സുകളായ നാട്ടുകാരുടെയും ശ്രീ. ജിജോ, ശ്രീ. ജസ്റ്റീൻ എന്നിവരുടെയും ആത്മാർത്ഥ സഹകരണം ഈ മേഖലയിൽ ഒരുപാട് നേട്ട ങ്ങൾക്ക് കാരണമായി. കൊച്ചുകുട്ടികളുടെ മനസികോല്ലാസ ത്തിനായി കുട്ടികളുടെ പാർക്കും മുതിർന്ന കുട്ടികൾക്കാവശ്യ മായ കളിസ്ഥലവും സ്കൂളിൻ്റെ നേട്ടങ്ങളിൽ ചിലത് മാത്രമാ ണ്. വിശാലമായ കമ്പ്യൂട്ടർലാബും ഓഡിയോ വിഷ്വൽ റൂമും, സയൻസ് ലാബും, ലൈബ്രറിയും മീറ്റിംഗ് ഹാളും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. മികവുറ്റ കരാട്ടെ പരീശീലനവും ചിട്ടയായ കായിക പരിശീലനവും ഡാൻസ് മ്യൂസിക് തുടങ്ങിയവയും കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസങ്ങൾക്ക് ഊർജ്ജം പകരുന്ന രീതിയിൽ ക്രമീകരിച്ചിരി ക്കുന്നു എന്നതും സ്കൂളിൻ്റെ എടുത്തുപറയത്തക്ക നേട്ടമാ ണ്. കുട്ടികൾക്ക് ശാന്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന ബഹു നിലകെട്ടിടവും ശുചിത്വ പൂർണ്ണമായ അന്തരീക്ഷവും വൃത്തിയും വെടിപ്പുമുള്ള ശുചിമുറി സംവിധാനവും ഈ സ്കൂളിൻ്റെ മികവുകളുടെ പട്ടികയിൽപ്പെടുന്നു.