എം.എ.ഐ.എച്ച്.എസ് മുരിക്കടി/മികവാർന്ന പ്രവർത്തനങ്ങൾ
മികവാർന്ന പ്രവർത്തനങ്ങൾ
എം.എ.ഐ.ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന് ലഭിച്ച പല നേട്ടങ്ങളും ഒരു കൂട്ടം അദ്ധ്യാപകർ|അദ്ധ്യാപക - അനദ്ധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. എടുത്തു പറയത്തക്ക ഇത്തരം മികവാർന്ന പ്രവർത്തനങ്ങൾ നിരവധിയുണ്ട്. ഇങ്ങനെയുള്ള മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ സ്കൂൾ പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായവയിലേയ്ക്ക് ഒരു എത്തിനോട്ടം.
രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
2011 സെപ്റ്റംബർ മാസത്തിൽ പി.റ്റി.എ അംഗങ്ങൽക്കും മറ്റ് തെരഞ്ഞെടുത്ത രക്ഷിതാക്കൾക്കും വേണ്ടി എം.എ.ഐ.ഹൈസ്ക്കൂളിൽവെച്ച് ഒരു കമ്പ്യൂട്ടർ പരിശീലനം നടക്കുകയുണ്ടായി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ വളരെ ലളിതമായി രക്ഷിതാക്കളിൽ എത്തിക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. സ്കൂളുകളിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എന്താണ്? ഈ വിദ്യാഭ്യാസ രീതികൊണ്ട് കുട്ടികൾ എന്തെല്ലാമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നിവയെപ്പറ്റി ഒരു അവബോധം രക്ഷിതാക്കളിൽ ഉണ്ടാക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. കൂടാതെ ക്ലാസ്മുറികളിൽ കുട്ടികൾ അവതരിപ്പിച്ച മികവാർന്ന പ്രവർത്തനങ്ങൾ, കുട്ടികൾക്ക് ലഭിച്ച അധിക കമ്പ്യൂട്ടർ പരിശീലന ഉല്പന്നങ്ങൾ എന്നിവ രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ ഉപയോഗിക്കുന്നതുമാടി ബന്ധപ്പെട്ട് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്നിവ ഈ അവസരത്തിൽ പറയുകയുണ്ടായി. ഇന്റർനെറ്റിന്റെ വിവിധ സാധ്യതകൾ പരിചയപ്പടുത്തുകയും ഇന്റർനെറ്റ് ഉപയോഗിച്ച് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ മാസ്റ്റർട്രെയിനറുമായുള്ള വീഡിയോ സംഭാഷണത്തിൽ രക്ഷിതാക്കൾ പങ്കെടുക്കുകയുമുണ്ടായി.
-
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ
-
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ
-
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ
അനിമേഷൻ പരിശീലനം
എം.എ.ഐ.ഹൈസ്ക്കൂളിൽവെച്ച് 2011 സെപ്റ്റംബർ മാസത്തിൽ കുട്ടികൾക്കുള്ള ഒരു അനിമേഷൻ പരിശീലനം നടക്കുകയുണ്ടായി. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയുണ്ടായി. അനിമേഷന്റെ പ്രാഥമിക പാഠങ്ങൾ ഉൾപ്പെടുന്ന തരത്തിലായിരുന്നു പരിശീലനം.
-
അനിമേഷൻ പരിശീലനം
-
അനിമേഷൻ പരിശീലനം
-
അനിമേഷൻ പരിശീലനം
.....തിരികെ പോകാം..... |
---|