കുഞ്ഞാണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവർ ആദ്യകാല അധ്യാപകരാണ്. 1944 ൽ ചാത്തു മാസ്റ്റർ പൊന്ന്യം എൽ പി സ്കൂൾ സഹപ്രവർത്തകനായിരുന്ന കെ  എം ആണ്ടി മാസ്റ്റർക്ക് മാനേജ്മെന്റ് സ്ഥാനം കൈമാറി. 1962 ൽ എൽപി സ്കൂളിനോട് ചേർന്നുള്ള അഞ്ചാംക്ലാസ് പാടില്ല എന്ന് ഗവൺമെന്റ് നിയമം വന്നതിനാൽ അഞ്ചാം ക്ലാസ് എടുത്തു പോയി.1965 ൽ സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസും പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രമാണ് ഇപ്പോഴും പഠിക്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം