സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക-സാംസ്കാരിക തനിമയാർന്ന പ്രവർത്തന പാരമ്പര്യം

പഠനവുമായി ബന്ധപ്പെട്ട ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ലഹരിവിരുദ്ധ റാലിയും ആരോഗ്യസംബന്ധമായ സെമിനാറുകൾ, പാരമ്പര്യ തനിമയാർന്ന നാടു ഭക്ഷണ പ്രദർശനങ്ങൾ, ദിനാചരണങ്ങൾ,  പഠനയാത്രകൾ, കബ്ബ് ബുൾ ബുൾ പ്രവർത്തനങ്ങൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, അമ്മമാരുടെ സഹായതോടെ നടക്കുന്ന കരകൗശല നിർമ്മാണ ക്ലാസ്സുകൾ, കുട്ടികൾക്കായുള്ള കൗൺസിലിംഗ് ക്ലാസുകൾ, പോഷക സമൃദ്ധവും വൈവിധ്യവുമാർന്ന പ്രഭാതഭക്ഷണം, തുടങ്ങിയവ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളാണ്

കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ ബാല വാണി റേഡിയോ പ്രോഗ്രാം, കുട്ടികളുടെ കലാപരമായ കഴിവുകളെ മത്സര ബുദ്ധിയോടെ വളർത്തിയെടുക്കാൻ എല്ലാ മാസവും അവസാന വെള്ളിയാഴ്ച നടത്തുന്ന ബാല സഭ, ഓരോ മാസത്തെയും പ്രധാന സംഭവങ്ങളെ ആസ്പദമാക്കി നടത്തുന്ന ക്യൂസ്സ് മത്സരം, പിറന്നാൾ ദിനത്തിൽ സ്കൂൾ തോട്ടത്തിലെയ്ക് ചെടിയും ലൈബ്രറിയിലെയ്ക് പുസ്തകവും സമ്മാനിക്കുനു ,ആധുനിക വിവരസാങ്കേതിക വിദ്യയിൽകൂടുതൽ അറിവ് ലഭിക്കുന്ന വിധം കമ്പ്യൂട്ടർ പഠനം, പഴയകാല ഉപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന വിധം പ്രദർശനങ്ങൾ സംഘടിപ്പിക്കൽ, നാട്ടിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ കണ്ടെത്തി കുട്ടികൾക്ക് പരിചയപ്പെടുത്തി അവരെ ആദരിക്കൽ , തുടങ്ങിയവയും സ്കൂളിൽ നടത്തിവരുന്ന പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്