സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1. സെന്റ്. തോമസ് എൽ. പി. സ്കൂൾ, എരുമേലി...1 November 2021

വർണ്ണാഭമായ സ്നേഹത്തിന്റേയും..... മാനുഷികതയുടെയും പരിശീലന കളരിയായി മത സൗഹാർദത്തിന്റെ നാട്ടിൽ പ്രശോഭിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 2021 നവംബർ ഒന്ന് 9.30AM മുതൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തപ്പെട്ടു .... അക്ഷരജ്ഞാനത്തിന്റെ പൊൻതിളക്കങ്ങൾ ഏറ്റുവാങ്ങി വളർച്ചയുടെ പടവുകൾ താണ്ടുവാൻ...... ഈ വിദ്യാലയത്തിലേക്ക്.... പ്രിയപ്പെട്ട കുട്ടികളെ ഹൃദയപൂർവം സ്വാഗതം ചെയ്തുകൊണ്ട് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു ...

2. .ശിശുദിനാഘോഷം17 November 2021

സെന്റ്. തോമസ് എൽ. പി സ്കൂൾ എരുമേലിയിൽ , ഏറെ ഹൃദ്യമായി ശിശുദിനാഘോഷവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി ഓൺലൈൻ കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ക്രമീകരിച്ചു.എല്ലാ കുട്ടികൾക്കും ശിശുദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു....

3. ക്രിസ്തുമസ് ദിനാഘോഷം...23 December 2021

എരുമേലി, സെന്റ്.തോമസ് എൽ. പി സ്കൂളിൽ ഇന്ന് നടന്ന ക്രിസ്തുമസ് ദിനാഘോഷം.....

4.ക്വിസ് മത്സരം

8 January KPSTA സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സെന്റ്. തോമസ് എൽ. പി സ്കൂൾ, എരുമേലിയുടെ മാസ്റ്റർ. അഭിനന്ദ് മനോജിനും കുമാരി. അലോനിസ സി. തോമസിനും PTA യുടെ അഭിനന്ദനങൾ

'1 March at 14:10'  ·