സെന്റ് ആൽബന എൽ പി എസ് കാര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ വടക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തീരത്തായി കടലിന്റെ മക്കൾ തിങ്ങിപ്പാർക്കുന്ന കാര എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സെന്റ് ആൽബന എൽ.പി.സ്കൂൾ കാര സ്ഥിതി ചെയ്യുന്നു. 1903 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇലഞ്ഞിക്കൽ കുഞ്ഞുവറീത് ബാവൂ എന്ന മാന്യവ്യക്തി തന്റെ മകൾ ആൽബിയുടെ നാമത്തിൽ പള്ളിക്ക് ദാനം ചെയ്ത സ്ഥലത്താണ് നിലനില്ക്കുന്നത്.
ആദ്യം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം
കോട്ടപ്പുറം രൂപത രൂപീകൃതമായപ്പോൾ അതിന്റെ കീഴിലായി. ഇപ്പോഴത്തെ ജനറൽ
മാനേജർ ഫാ. ഷിജു കല്ലറക്കൽ, ലോക്കൽ മാനേജർ ഫാ.ജോയ് തേലക്കാട്ടുമാണ് .
1മുതൽ 4 വരെ ക്ലാസ്സുകളിലായി 157 കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.
വിദ്യാലയത്തോട് ചേർന്ന് പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. 8 ഡിവിഷ
നുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 2017-18 അദ്ധ്യയന വർഷത്തിൽ 1-ാം
ക്ലാസ്സിലെ കുട്ടികളുടെ കുറവുമൂലം 7 ഡിവിഷനുകളാണ് ഉള്ളത്. ഒരു അറബിക്
അധ്യാപിക ഉൾപ്പെടെ 8 സ്ഥിരം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ശ്രീമതി മിനി ജോർജ്ജ് ആണ് പ്രധാന അധ്യാപിക.
ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുരയും, കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിക്കു
ന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി ശാരദ ശങ്കുരുവാണ്.
ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ടൈസൻ.ഇ.ടി. ഇപ്പോഴത്തെ കൈപ്പമംഗലം
എം.എൽ.എ. ആണെന്നുള്ളത് അഭിമാനാർഹമായ കാര്യമാണ്. അതുപോലെ വരാപ്പുഴ
അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന റൈറ്റ് റവ. ഡോ. കോർണേലി
യസ്ഇലഞ്ഞിക്കൽ പിതാവ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളതും അഭിമാനാർഹമായ കാര്യമാണ്.
ഔഷധ സസ്യങ്ങളാൽ തണൽ വിരിയിച്ചും ജൈവപച്ചക്കറി തോട്ടങ്ങളാലും പൂച്ചെടികളാലും നയന മനോഹരമായും നിൽക്കുന്ന ഈ വിദ്യാലയം ഇപ്പോൾ പഠിക്കുന്നവർക്കും വരാനിരിക്കുന്ന തലമുറയ്ക്കും അക്ഷരമുത്തശ്ശിയായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. തുടർന്നു വായിക്കുക