തോട്ടക്കാട് എംടി എൽ പി എസ്/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ 4 ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു.2000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.