ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ലിറ്റിൽ കൈറ്റ്സ്
ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മു ൻ നിർത്തി 2016 ൽ കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി ഐറിൻ ഡി ജോൺ, ബിനു എ എന്നിവർ പ്രവർത്തിച്ചു. എന്നാൽ എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 2018 മുതൽ "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.
സൗകര്യങ്ങൾ
ഇൻഡോർ ഫിറ്റ്നസ് പാർക്ക്
വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിക്കുകയും ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡോ പി കെ ഗോപൻ അവർകൾ നിർവഹിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ജെ ആർ സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്
എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.