എസ്.എം.എ.യു.പി.എസ്. പനയാൽ/പ്രവർത്തനങ്ങൾ
2025-26
പ്രവേശനോത്സവം

2025-26 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ 2025 ജൂൺ 2-ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ശോഭന.ടി നിർവ്വഹിച്ചു. മാനേജർ ശ്രീ.ജഗന്നാഥ് ആശംസ അറിയിച്ചു.പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്‍തു.
ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,വൃക്ഷത്തൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി മാലിന്യങ്ങൾ വേർതിരിച്ചു.

വായന ദിനം
2025 ജൂൺ 19-ാം തീയതി മുതൽ രണ്ടാഴ്‍ചക്കാലം വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം, വായന മത്സരം, വായനദിന ക്വിസ്, കവിപരിചയം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. 'ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേർസ് കേരള' കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം

യോഗ പരിശീലക ശ്രീമതി. സൂര്യ ഗായത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് നൽകി.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം വീഡിയോ പ്രദർശനം നടത്തി.
വിദ്യാരംഗം സാഹിത്യക്ലബ്ബ് ഉദ്ഘാടനം
മുൻ പ്രധാനാധ്യാപകനും വിദ്യാരംഗം ഉപജില്ലാ കൺവീനറുമായ ശ്രീ. അനിൽ കുമാർ.കെ ഉദ്ഘാടനം ചെയ്തു. മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, ദൃശ്യാവിഷ്ക്കാരം എന്നിവയുടെ അവതരണവും നടന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |