ജി എൽ പി എസ് പായിപ്പാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- ശാന്തവും പഠനതാത്പര്യം ഉണർത്തുന്നതുമായ പഠനാന്തരീക്ഷം
- ശുദ്ധമായ കുടിവെള്ളം
- വൃത്തിയും സൗകര്യവും ഉള്ള പാചകപ്പുര
- വൃത്തിയുള്ള ശൗചാലയങ്ങൾ
- വൃത്തിയുള്ള കൈകഴുകൽ സ്ഥലം
- മികച്ച സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി
- കുട്ടികളുടെ പാർക്ക്
- പച്ചക്കറിത്തോട്ടം
- പ്രൊജക്ടർ സൗകര്യം
- ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി.
- വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
- ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്.
- മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
- മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
- പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്
അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട്



