ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിങ്കളും താരങ്ങളും സ്‌കൂളിലേക്ക് ..............
പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി തിരുവനന്തപുരത്തും സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ പ്രകാശപൂരിതമായ വ്യാഴാഴ്ച രാവിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു

സംസ്ഥാനത്തുടനീളം, ആവേശവും ആഘോഷവും പുനരാരംഭിക്കുന്ന ചടങ്ങിനെ അടയാളപ്പെടുത്തി, അധ്യാപകരും അനധ്യാപക ജീവനക്കാരും കൊച്ചുകുട്ടികളെ മധുരപലഹാരങ്ങളും സമ്മാനങ്ങളും ബലൂണുകളും നൽകി സ്വീകരിച്ചു.
ഔദ്യോഗിക ചടങ്ങുകളോടെ ആരംഭിച്ച പ്രവേശനോത്സവം ബഹുമാനപ്പെട്ട പ്രഥമധ്യപിക ശ്രീമതി ജെയ്‌സലിന് ജോർജ് ഉൽഘാടനം ചെയ്തു പ്രസംഗിച്ചു .തുടർന്ന് കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചു അതാത് ക്‌ളാസ്സുകളിലേക്ക് കൊണ്ടുപോകുകയുണ്ടായി
മെറിറ്റ് ഡേ 2024

2024 മാർച്ചിൽ നടന്ന സല്സ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 24-07-2024 ബുധനാഴ്ച്ച വിജയദിനാഘോഷം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ശ്രീ ജോസഫ് എം കള്ളിവയലിൽ അധ്യക്ഷനായിരുന്ന പ്രസ്തുത യോഗം കൂട്ടിക്കൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ബിജോയ് ജോസ് മുണ്ടുപാലം ഉത്‌ഘാടനം ചെയ്തു .
പ്രതിഭ പുരസ്‌കാരം 2024

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള MLA EXCELLENCE AWARD ജൂലൈ 30 ന് കാഞ്ഞിരപ്പള്ളി ST.DOMINIC'S COLLEGEൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സലിൻ ജോർജും PTA പ്രസിഡന്റ് ശ്രീ അബ്ദു ആലസ്സംപാട്ടിലും ചേർന്ന് ഏറ്റുവാങ്ങി .
ഓണാഘോഷം 2024

2024 -2025 വർഷത്തിലെ ഓണാഘോഷം സെപ്റ്റംബർ 13 ന് സ്കൂൾ അങ്കണത്തിൽ വിവിധ മത്സരങ്ങൾ,കലാ പരിപാടികൾ ,ഓണസദ്യ പായസവിതരണം തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടന്നു .
ക്രിസ്മസ് ആഘോഷം 2024

ഡിസംബർ 20 ന് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തപെടുകയുണ്ടായി .കുട്ടികൾക്കായി കരോൾ ഗാന മത്സരം സങ്കടിപ്പിക്കുകയുണ്ടായി .സ്കൂൾ മാനേജർ കേക്ക് വിതരണം നടത്തി .
സ്വാതന്ത്ര്യദിനം 2024

ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .വാർഡ് മെംമ്പർ,PTAപ്രസിഡന്റ് ,മറ്റു PTAഅംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു.
വായനാദിനം 2024

മലയാള ഭാഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനമായി ആഘോഷിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വായനമൂല മത്സരങ്ങൾ സങ്കടിപ്പിക്കുകയും ചെയ്‌തു .
കലോത്സവം 2024


2024 -2025 അധ്യനവര്ഷത്തിലെ കലോത്സവം അരങ്ങ് 2024 സെപ്തംബര് 30 നവംബർ 1 തീയതികളിൽ നടത്തപ്പെട്ടു .ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരാവുകയും ചെയ്തു .വഞ്ചിപ്പാട്ട് മത്സരത്തിൽ നമ്മുടെ കുട്ടികൾ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
ഖേലോ മർഫി......
[[പ്രമാണം:Docu 2.jpg|ലഘുചിത്രം|[[പ്രമാണം:Sporokjdk5.jpg|ലഘുചിത്രം|

]]]]
2024-2025 അധ്യയനവര്ഷത്തില് സ്പോർട്സിൽ അതുല്യമായ മികവ് തെളിയിക്കാൻ നമ്മുടെ കുട്ടികൾക്കു സാധിച്ചു .സുഞ്ഞില്ല ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.