സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുണ്ടറ ദേശത്തെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി 1910ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. 112 വർഷം പിന്നിടുമ്പോഴും ചരിത്രസ്മരണകളിരമ്പുന്ന ഒരു മഹാ വിദ്യാലയമായി ഇത് കുണ്ടറ ആറുമുറിക്കടയിൽ അതിന്റെ പ്രൗഢികളെ വീണ്ടെടുത്തുകൊണ്ടു നിലകൊള്ളുന്നു. സ്ഥാപക മാനേജരായ യശ:ശരീരനായ വി. ഐ ഫിലിപ്പോസ് കശീശാ (വടക്കനഴികത്ത്)ന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക സുവിശേഷ പ്രചരണ സംഘത്താൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ സ്ഥാപനം ഒന്ന്,രണ്ട് ക്ലാസ്സുകളിലായി ആരംഭിച്ചെങ്കിലും പിന്നീട് മലയാളം മിഡിൽ സ്കൂളായി മാറി.1950 കാലഘട്ടങ്ങളിൽ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ കൂടി വരികയുണ്ടായി. മലയാളം മിഡിൽ സ്കൂൾ പിന്നീട് എം. ടി.യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. എം. ടി.യു.പി എസിലെ ആദ്യ ഹെഡ്മാസ്റ്റർ ബഹുമാന്യനായ എബ്രഹാം സാർ (എടത്വ) ആയിരുന്നു. ശ്രീ. കെ.ജോൺ (കൊട്ടാരക്കര), ശ്രീ കെ.വി. മാത്യു എന്നിവർ ട്രെയിനിങ് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ ആയി പ്രവർത്തിച്ചു. 1976ൽ ട്രെയിനിംഗ് സ്കൂൾ മാറ്റി ഹൈസ്കൂളാക്കി ഉയർത്തി. ആ കാലഘട്ടങ്ങളിൽ എച്ച് എസ് വിഭാഗം മാത്രം 23 ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. കെ. വി. മാത്യു ആയിരുന്നു. ശ്രീ. കെ. വി. മാത്യു സാറിനു ശേഷം ശ്രീ. റ്റി. കെ. മാത്യു, ശ്രീ. എം. കെ. ജോൺസൺ, ശ്രീ. ശമുവേൽ ജേക്കബ്, ശ്രീമതി. സൂസമ്മ ജോർജ്, ശ്രീമതി. സൂസൻ ചാക്കോ, ശ്രീമതി. അച്ചാമ്മ കെ. ജോൺ, ശ്രീമതി പി. സി. എലിസബത്ത്, ശ്രീ. കുര്യൻ മാത്യു, ശ്രീമതി ആനി ലീല ജോർജ്, ശ്രീ. റ്റി. ഓ. തങ്കച്ചൻ എന്നിവർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. കാലാകാലങ്ങളായി മാറിവരുന്ന കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. പിന്നിട്ട വഴികൾ പ്രകാശഭരിതമാക്കിയ മാനേജർ മാരെയും പ്രധാന അധ്യാപകരേയും അനധ്യാപകരേയും നന്ദിയോടെ സ്മരിക്കുന്നു.