കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുനാഗപ്പള്ളി കോഴിക്കോടിന്റെ സാംസ്കാരിക തിരുമുറ്റമാണ് ഗവൺമെന്റ് ശ്രീ കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ .വിദ്യാഭ്യാസപരമായി ജനങ്ങൾ പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ.മുഴങ്ങോട്ടുവിള കൃഷ്ണപിള്ള അവർകളുടെ ഭാവനയിൽ വിരിഞ്ഞതാണ് എസ്.കെ.വി.എൽ.പി.എസ് എന്ന സരസ്വതീക്ഷേത്രം.വിദ്യാഭ്യാസം അപ്രാപ്യമായിരുന്നവരും വിവിധ സമുദായക്കാരുമായ ജനവിഭാഗങ്ങൾക്ക് അക്ഷരത്തിന്റെ ലോകത്തിലേക്ക് പ്രവേശനം കിട്ടുവാൻ വേണ്ടിയാണ് തന്റെ സമ്പത്ത് വിനിയോഗിച്ച് ഈ വിദ്യാലയം 1936 ൽ നാടിന് സമർപ്പിച്ചത്.ഏതാനും വർഷങ്ങൾക്കു ശേഷം ഈ സ്ഥാപനത്തുന്റെ ഭാവിയെക്കരുതി 1946 ൽ സർക്കാരിനു സമർപ്പിച്ചു.തുടർന്ന് അഡ്വ.ആർ.ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളായ ശ്രീ.മുഴങ്ങോട്ടുവിള നാണുപിള്ള,ശ്രീ.കണ്ണമ്പള്ളിൽ പരമേശ്വരൻ പിള്ള,ശ്രീ.ബാലകുമാരൻ നായർ,ശ്രീ.പി.എ.മുഹമ്മദ് കുഞ്ഞ്,ശ്രീ.ചെറുകുന്നത്ത് ഹമീദ്കുഞ്ഞ് എന്നിവരുടെ ശ്രമഫലമായി ഇത് ഒരു യു.പി.സ്കുളായി ഉയർന്നു.

1991 ൽ ശ്രീ.പി.എസ്.ശ്രീനിവാസൻ റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ അനുവദിച്ചതും 2010 ൽ ശ്രീ.സി.ദിവാകരൻ സിവിൽ സപ്ലൈസ് മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഈ സ്കുളിനനുവദിച്ചതുമായ കെട്ടിടങ്ങൾ ഇതിന്റെ വളർച്ചയുടെ നാഴിക കല്ലുകൾ ആണെന്ന് പറയാം.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും സന്നദ്ധ സംഘടനകളും സ്കൂളിന്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.ബി.ആർ.സി,എസ്.എസ്.കെ,മുനിസിപാലിറ്റി,എസ്,എം,സി ,മാതൃസമിതി എന്നിവരിൽ നിന്നി സമയോചിതമായി വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.സമുഹത്തിലെ വിവധ മേഖലകളിൽ സ്ഥാനങ്ങളിൽ വിരാജിക്കുന്ന പല മഹത് വ്യക്തികൾക്കും ജന്മം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഒൗദ്യോഗികവും അനൗദ്യോഗികവും മേഖലകളിൽ അനേകം വിദ്യാർത്ഥികളെ അന്നും ഇന്നും ഉന്നതങ്ങളിലെത്തിക്കാൻ സഹായിച്ച പാരമ്പര്യമാണ് ജി.എസ്.കെ.വി.യു.പി.എസി ന്റെ മൂലധനം.