ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ടു ക്ലാസ്സ്, രണ്ടധ്യാപകർ, പഠന വിഷയവും രണ്ട് ( ഭാഷയും ഗണിതവും ), രാവിലെ മുതൽ ഉച്ചവരെ പഠനം.യൂണിഫോറമൊന്നും അന്നില്ല. കച്ചത്തോർത്ത് മാത്രം ധരിച്ചെത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുറച്ച് കുട്ടികൾ, ഉച്ചഭക്ഷണമായി അയൽ വീടുകളിലെ മരങ്ങളിൽ നിന്നുള്ള പഴങ്ങൾ ഈ രീതിയിലായിരുന്നു അന്നത്തെ പ്രവർത്തനം 1921-ൽ പൂച്ചക്കേരിൽ പറമ്പിൽ നിന്നും പാറക്കുളത്തേക്ക് വിദ്യാലയം മാറ്റപ്പെട്ടു . പനച്ചിക്കാട് വാര്യത്തെ കാരണവന്മാർ സർക്കാരിന് നൽകിയ 50 സെന്റ് സ്ഥലത്തേക്കാണ് ഈ വിദ്യാലയം മാറ്റപ്പെട്ടത്. ഈ സമയത്ത് മൂന്ന്, നാല് ക്ലാസ്സുകൾ കൂടി ആരംഭിച്ചു. 1, 2 ക്ലാസ്സുകൾ ഉച്ചവരെയും 3, 4 ക്ലാസ്സുകൾ ഉച്ചക്ക് ശേഷവും ക്രമീകരിക്കപ്പെട്ടു. തുടർന്ന് ഡിവിഷനുകളും അധ്യാപകരും വർധിച്ചു. അച്ചടക്കത്തിലും അധ്യാപനത്തിലും മാതൃകാപരമായ ഒരു ശൈലി ആരംഭം മുതൽ ഇവിടെ നിലനിന്നിരുന്നു. ക്ലാസ്സ് ടീച്ചർ തന്നെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുക എന്നതായിരുന്നു അന്നത്തെ രീതി. കുട്ടികളുടെ സ്വഭാവ രൂപവൽകരണം എന്ന ആശയം അനായാസമായി ഇവിടെ പ്രായോഗികമായിത്തീർന്നു. 1945-ൽ ക്ലാസുകൾ 5 വരെയായി. 1980-ൽ യു.പി പദവി ലഭിച്ചു. ഇതോടെ കെട്ടിടങ്ങളുടെ എണ്ണവും വർദ്ധിച്ചു. കൂടാതെ കോമ്പൗണ്ടിന്റെ വിസ്തൃതിയും ഒരേക്കർ ആയി . നഗരവത്കരണത്തിന്റെ പ്രതിഫലനം ഗ്രാമത്തിന്റെ മുഖച്ഛായക്കും മാറ്റം വരുത്തി. 1995-ൽ കമ്പ്യൂട്ടർ റൂം ലൈബ്രറി റൂം എന്നിവ നിർമ്മിച്ചു. 1999-2000-ൽ വാടകക്കെടുത്ത കമ്പ്യൂട്ടറിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസവും ആരംഭിച്ചു. 2002-2003-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു . അങ്ങനെ സാധാരണക്കാരുടെ കുട്ടികൾക്കും അവസരം പ്രാപ്തമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ സുഖശീതളമായ മൃദുല പ്രവാഹത്തിൽ നിന്നും പുതിയ നൂറ്റാണ്ടിന്റെ ചടുല പ്രയാണത്തിലേക്കുള്ള മാറ്റം ഇവിടെ ആരംഭിച്ചു.