ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ

ബാന്റ് സെറ്റ്

വളരെ ചിട്ടയോടുകൂടി പ്രവർത്തിക്കുന്ന ഒരു സ്‌കൂൾ ബാന്റ് സെറ്റ് സ്‌കൂളിനുണ്ട്.പതിനാല് വർഷങ്ങൾക്കുമുമ്പ് കോട്ടയം ഈസ്റ്റ് ബി ആർ സി പ്രത്യേക പ്രോജെക്ടിലൂടെ  സ്‌കൂളിന് സമ്മാനിച്ചതാണ് ബാന്റ് സെറ്റ്.

പ്രത്യേക പരിശീലകനെ കണ്ടെത്തി മികച്ച പരിശീലനം നേടിയ കുട്ടികളിലൂടെ ബാന്റ് സെറ്റ് നന്നായി പ്രവർത്തിക്കുന്നു.സ്‌കൂളിനകത്തും പുറത്തും നിരവധി ആഘോഷങ്ങളിൽ സ്‌കൂൾ ബാന്റ് സെറ്റ് പങ്കെടുത്തിട്ടുണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

നൂറിൽപ്പരം കുട്ടികൾ അംഗങ്ങളായിട്ടുള്ള സജീവമായ സർഗവേദി കുട്ടികളുടെ വായന- രചന - കലാ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നു. ദിനാചരണങ്ങൾ, രചനാ മത്സരങ്ങൾ, പതിപ്പുകളുടെ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേതായി നടന്നുവരുന്നു.നിരവധി വർഷങ്ങളിൽ വിദ്യാരംഗം  സാഹിത്യോത്സവത്തിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരായിട്ടുണ്ട്.

രക്ഷിതാക്കൾക്ക് പി.എസ്.സി കോച്ചിംഗ്

വിദ്യാസമ്പന്നരും അതേസമയം തൊഴിൽ രഹിതരുമായ രക്ഷിതാക്കൾ സ്കൂളിനുണ്ട് എന്ന തിരിച്ചറിവിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി സൗജന്യ പി.എസ്.സി കോച്ചിംഗ് സ്കൂൾ 2018-ൽ ആരംഭിച്ചു.

സ്കൂൾ സമയം കഴിഞ്ഞ് നിശ്ചിത ദിവസങ്ങളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് കൈകാര്യം ചെയ്യുന്നത് സ്കൂൾതന്നെ ആണ്. കോവിഡ് സാഹചര്യത്തിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്ന ക്ലാസ്

സ്കൂൾ സജീവമാകുന്ന മുറയ്ക്ക് പുന:രാരംഭിക്കും.

രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.

രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ

കോവിഡ് ആരംഭകാലത്ത് ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ സ്കൂൾ സജീവമായി പങ്കെടുക്കുകയും പരുത്തുംപാറ കവലയിൽ സ്കൂൾ കൈകൾ കഴുകാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.

ഇരവുചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ മുതലായവ തുടർച്ചയായ വർഷങ്ങളിൽ നൽകി വരുന്നു.

കോട്ടയം നവജീവൻ ആശ്രയകേന്ദ്രത്തിൽ രണ്ടു വർഷമായി ജനുവരി 1 പുതുവത്സരദിനത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നു.