ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1951 ജൂൺ നാലാം തീയതി അന്നത്തെ തിരുവിതാംകൂർ ദിവാന്റെ പ്രത്യേക ഉത്തരവ് പ്രകാരം ശ്രീമാൻ രാജപ്പൻ സാറിനെ ഏകാധ്യാപകനായി നിയമിച്ചു കൊണ്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്.പിന്നീട് പൊതുജന പങ്കാളിത്തത്തോടെ പ്രൈമറി സ്കൂളായി ഉയർത്തുകയും ഗവണ്മെന്റ് ഹരിജൻ വെൽഫെയർ സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോഴത്തെ സ്കൂൾ അറബിക്കടലിനോട് ചേർന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ആരെയും ആകര്ഷിയ്ക്കുമാറ് മനോഹരമായി നിലകൊള്ളുന്നു.കടലിന്റെ സാമീപ്യം പ്രതികൂലമായും സ്കൂളിനെ ബാധിയ്ക്കാറുണ്ട്.1975 ൽ അന്നത്തെ സ്കൂൾ കെട്ടിടം തകരുകയും ആൾനാശം സംഭവിയ്ക്കുകയും ഉണ്ടായി.2004 ലെ സുനാമിയിൽ വീണ്ടും സ്കൂൾ കെട്ടിടം തകരുകയും ജീവനുകൾ പൊലിയുകയും ചെയ്തു.പിന്നീട് പൊതുജന പങ്കാളിത്തത്തോടെയും മറ്റ് ഏജൻസികളുടെ സഹായത്തോടെയും പുനര്നിര്മിയ്ക്കുകയുണ്ടായി.