മോറാഴ എ.യു.പി. സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1895 ൽ കല്ല്യാശ്ശേരി കപ്പോത്തുകാവിനടുത്തു കുരിയാത്തുപറമ്പിൽ ഈ സരസ്വതി ക്ഷേത്രം പിറന്നു വീണു മൊറാഴയിലും കല്ല്യാശ്ശേരിയിലും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ വിജ്ഞാനത്തിന്റെ പൊൻ വെളിച്ചം തൂകിയ ഈ വിദ്യാലയത്തിന് 1998 ൽ അംഗീകാരം ലഭിച്ചു 

1905 ൽ ഈ വിദ്യാലയം മൊറാഴയിലേക്കു മാറി.

സ്ഥാപകൻ ആയിരുന്ന യശ്ശ:ശരീരനായ തളാപ്പൻ ചാത്തുകുട്ടി എഴുത്തച്ഛൻ ആയിരുന്നു ആദ്യ

പ്രധാന അധ്യാപകൻ .ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എം പി സുരേഷ് കുമാറും

ഹെഡ് മിസ്ട്രസ് എം വി സുനിതയും ആണ് .

1964 ൽ എട്ടാം ക്‌ളാസ്സ് വരെയുള്ള ഹയർ എലിമെന്ററി സ്കൂൾ ആയി

ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ ആദ്യ ഇ എസ് എൽ സി പരീക്ഷയ്ക്ക് ഹാജരായ 48

വിദ്യാർത്ഥികളിൽ 47 പേരും ജയിച്ചു ഉന്നത ബഹുമതി കരസ്ഥമാക്കി.പ്രഗത്ഭരായ നിരവധി

അധ്യാപക ശ്രേഷ്ഠർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഏതാനും ക്ലാസ് മുറികൾ

ഉള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി വിശാലമായ ക്ലാസ്സ് മുറികൾ ഉള്ള ഇരുനില കെട്ടിടത്തിൽ

ക്ലാസുകൾ നടത്തി വരുന്നു .സ്മാർട്ട് ക്ലാസ് റൂമുകൾ , ഇംഗ്ലീഷ് തിയേറ്റർ ,വായന മുറി എന്നിവയും

ഈ വിദ്യാലയത്തിനു മുതൽ കൂട്ടാണ്‌ .

ലോക പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ബാലൻ നമ്പ്യാരെ പോലുള്ള

പ്രഗത്ഭർ ,സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രസ്തർ ,ശാസ്ത്ര സാങ്കേതിക

രംഗങ്ങളിൽ ഉന്നത പദവി അലങ്കരിക്കുന്ന ബഹുമുഖ പ്രതിഭകൾ തുടങ്ങിയവരെ വാർത്തെടുത്ത

ഈ സരസ്വതി ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജം അവരാണ് .

സ്കൂളിന്റെ ഇന്നത്തെ രീതിയിൽ ഉള്ള ഉയർച്ചയ്ക്കും ഉന്നതിക്കും എങ്ങും താങ്ങും തണലുമായി നിന്നതു

നല്ലൊരു അധ്യാപക രക്ഷാകർത്തൃ സമിതിയാണ് . അതിനെ എപ്പോൾ നയിക്കുന്നത് ശ്രീ ഇ രാജീവൻ ആണ്