ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
          പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർഗവേദി എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും ഒരു പരിപാടി നടത്തുന്നു. ഹലോ ഇംഗ്ലീഷ് ,ഗണിതം മധുരം, മലയാളത്തിളക്കം തുടങ്ങിയ പരിപാടികൾ വളരെയധികം ഊർജ്ജസ്വലതയോടെ നടത്തിവരുന്നു. നാലാം ക്ലാസിലെ കുട്ടികൾക്ക് വർഷാരംഭം മുതൽ എൽ എസ് എസ് പരിശീലനം നൽകിവരുന്നു. എല്ലാ വർഷവും എൽഎസ്എസ് സ്കോളർഷിപ്പിന് ഈ സ്കൂളിലെ കുട്ടികൾ അർഹരാവുന്നുണ്ട്. നവോദയ പ്രവേശന പരീക്ഷയ്ക്ക് നിരവധി കുട്ടികൾ അർഹരായിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ വളരെയധികം കാര്യക്ഷമമാണ്. എല്ലാ ആഴ്ചയിലും കുട്ടികൾ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുക്കുകയും അവയെക്കുറിച്ച് വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്തു വരുന്നു.

ഐസിടി സഹായത്തോടെ ക്ലാസുകൾ നടത്തുന്നു. എല്ലാ മാസവും ക്ലാസ് പിടിഎ വിളിക്കുന്നു. പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കുട്ടികളുടെ ഗൃഹം സന്ദർശിക്കുന്നു. ദിനാചരണങ്ങൾ വിപുലമായി നടത്തുന്നു. ശാസ്ത്രമേളയിലെ മികച്ച പങ്കാളിത്തം. വായന പരിപോഷിപ്പിക്കുന്നതിനായി അമ്മ വായന. ജൈവ പച്ചക്കറി കൃഷി, കരനെൽകൃഷി എന്നിവയ്ക്ക് പ്രസിദ്ധമാണ് ഈ വിദ്യാലയം.2021ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ താഹിറാ ബീവി ടീച്ചർ ഈ വിദ്യാലയത്തിലെ മുൻ പ്രഥമാധ്യാപിക ആയിരുന്നു.

SL NO Name of teacher DUTIES
1 AMINA M HM
2 SANDHYA SOMAN Senior teacher
3 MUHAMMAD SALIM A Staff secretary
4 PREETHY G THANKAPPAN SRG
5 ASWATHY G Health