ടി കെ എം എൽ പി എസ് മാന്തുരുത്തി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് തൊളിക്കോട് ടി എം സാലി ആണ് സ്ഥാപക മാനേജർ ആയി സ്കൂൾ ആരംഭിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ
ചാത്തിച്ചാച്ച മൺപുറം, കുണ്ടാളംകുഴി, കണ്ണങ്കോട് എന്നീ മൂന്ന് ഹരിജൻ കോളനിയിലെ നൂറിലധികം വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 'പെരുന്തെൻ മല' എന്ന പെരിങ്ങമ്മലയിലെ 'മാൻ തുരുത്ത് ' എന്ന മാന്തുരുത്തിയിലെ പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ 'കുന്നിൽ സ്കൂൾ' ആയാണ് ഇപ്പോഴും അറിയപ്പെടുന്നത്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി.മലയാളം മീഡിയം ആയി തുടങ്ങിയ ഈ വിദ്യാലയം 2010 മുതൽ ഇംഗ്ലീഷ് മീഡിയം കൂടി പഠിപ്പിച്ച് വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധാവഹമായ സ്ഥാനങ്ങൾ നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.