കെ.വി.വി.ജെ.ബി.എസ് ഗ്രാമം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.കെ.വി.വി.ജെ.ബി.എസ് ഗ്രാമം/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമം ഗവഃ കെ വി വി ജെ ബി സ്ക്കൂളിനെ ആസ്പദമാക്കിയുള്ള ലഘുചരിത്രം

        നിലവിൽ  ബുധനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പത്താം വാർഡിൽ ആണ്  ഗ്രാമം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്  . 1938 കാലഘട്ടത്തിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ കിടന്ന പ്രദേശമായിരുന്നു ഇന്ന് കാണുന്ന നമ്മുടെ ഗ്രാമം .

                              അന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി യാതൊരു വിധ സൗകര്യങ്ങളും നമ്മുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു .  ഈ ദുഃസ്ഥിതിക്ക് പരിഹാരമായി 1938 ൽ ഗ്രാമത്തിൽ കൊട്ടാരത്തിലെ ബഹുമാനപ്പെട്ട കേരള വർമ്മ വലിയകോയി തമ്പുരാൻ മുൻകൈയ്യെടുത്ത് കൊട്ടാരം വക സ്ഥലത്ത് കേരള വർമ്മ വിലാസം ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിച്ചു .

                      അന്നത്തെ സാഹചര്യത്തിൽ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും സഹായസഹകരണത്തോട്  കൂടി കല്ല് കെട്ടി ഓലമേഞ്ഞ് തറ ചാണകവും  മെഴുകി കെട്ടിടം തയ്യാറാക്കി ഒന്നും രണ്ടും ക്ളാസ്സുകൾക്ക് തുടക്കം കുറിച്ചു .

                  സ്കൂളിന്റെ സ്ഥാപക അധ്യാപകരായി ഗ്രാമം മൂത്തേടത്ത് കിഴക്കേതിൽ ശ്രീ മാധവൻ നായർ അവർകളും കിടങ്ങിൽ ശ്രീമതി കമലാക്ഷിയമ്മ അവർകളും നിയമിതരായി . രണ്ട് വർഷത്തിന് ശേഷം അതായത് 1940 ൽ എണ്ണയ്ക്കാട് ഹരിജൻ ഗ്രാന്റ് സ്കൂൾ നിർത്തലാക്കുന്ന സാഹചര്യം ഉണ്ടാകുകയും അവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ ഗ്രാമം സ്കൂളിലേക്ക് നിയമിച്ചു . ആ നിയമനത്തിന് ശേഷം നമ്മുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .

         സർക്കാർ ഗ്രാമം സ്കൂൾ ഏറ്റെടുത്തതിനാൽ തദവസരത്തിൽ ആദ്യം നിയമിതരായ അധ്യാപകർക്ക് സ്ഥാനം ഒഴിയേണ്ടിവന്നു . ഗവൺമെന്റ് ഏറ്റെടുത്തതിന് ശേഷം ശ്രീ കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്റർ ആയി നിയമിതനായി .                1959 ലെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ  നിലവിലുണ്ടായിരുന്ന അഞ്ചാം ക്ളാസ്സ്