സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറമ്പിലേക്ക് മന നിർമിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ അപ്പർപ്രൈമറിയായും , 1966-ൽ ഹൈസ്‌കൂൾ ആയും 1997-ൽ ഹയർ സെക്കന്ററി സ്ക്കൂൾ ആയും ഉയർത്തി.ഈ വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്.