ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മൽ പറമ്പിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വർഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീൽ അന്നത്തെ മലബാർ കലക്ടർ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാർ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാർ അവർ ക്കൊരു സ്കൂൾ വാഗ്ദാനം ചെയ്തു. പൗരമുഖ്യരിൽ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാർ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂൺ 7 ന് ഇപ്പോൾ ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ പ്രവർത്തിച്ചുവരുന്ന സ്ഥലത്ത് 6,7,8 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാർത്ഥികളിൽ ആദ്യത്തെ കുട്ടി അരയാക്കണ്ടിയിൽ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ൽ മുഖ്യമന്ത്രി ഇ.എം.എസ് .നമ്പൂതിരിപ്പാടാണ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.1959 ൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റുമാർ,പോലീസുകാർ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണൻ, പുത്തൻ പുരയിൽ മുരളി എന്നീ പ്രൊഫസർമാർ. രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത (1/59) കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാരും മാനേജർ കൈതയിൽ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ൽ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജർ .1993-1983-ൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമൻ നായർ (മാനേജർ) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ് സ്കൂളിന്റെ ഭരണം നിർവഹിച്ചുവരുന്നത്. ഹയർ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലി ചെയ്തുവരുന്നു.ഹൈസ്കൂൾ വിഭാഗത്തിൽ 59 അധ്യാപകരും 6 നോൺടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പർ പ്രൈമറി വിഭാഗത്തിൽ 14 അധ്യാപകർ പ്രവർത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.

അത്തൂർകണ്ടി ക്യഷ്ണൻനായർ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ് പി.ടി.എ യുടെ വക കാന്റീൻ നിർമ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജൻ.സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ എക്കാലത്തുമുണ്ടായി.വിദ്യാർത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.

ചാത്തുമാസ്റ്റർ പ്രസിഡന്റും എം.വേണുഗോപാലക്കുറുപ്പ് സെക്രട്ടറിയും പവിത്രൻമാസ്റ്റർ മാനേജരും ആയിട്ടുള്ള കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണ സമിതി.