2015 ന് ശേഷം സ്കൂളിൽ കുട്ടികളുടെ എണ്ണം ക്രമേണ വർദ്ധിക്കാൻ തുടങ്ങിയതോടെ ക്ലാസ്സ് മുറികളുടെ സൗകര്യം പര്യാപ്തം അല്ലാതായി തീർന്നു .ഈ സാഹചര്യത്തിൽ സമീപവാസിയായ ഡോക്ടർ അമ്പാടി IAS ന്റെ നേതൃത്വത്തിൽ തീരദേശ വികസന ഫണ്ടിൽനിന്നും ഒന്നരക്കോടി രൂപ സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചു. ഇതിൽനിന്നും സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ  റൂമും, കമ്പ്യൂട്ടറുകളും ലഭിച്ചു. ഇരുനില കെട്ടിടം ആയി മാറ്റിയ സ്കൂളിൻറെ ഭൗതികസാഹചര്യം ഇപ്പോൾ തൃപ്തികരമാണ്.  

                 കരുവാറ്റ പഞ്ചായത്തിൻറെ കാര്യക്ഷമമായ ഇടപെടലോടെ സ്കൂളിൽ സൈക്ലോൺ ഷെൽട്ടർ അനുവദിച്ചു .സ്കൂൾ കെട്ടിടത്തിന് സമീപത്തായി പണി പൂർത്തിയായി ക്കൊണ്ടിരിക്കുന്ന cyclon shelter മൂന്നുനില കെട്ടിടമാണ് .സ്കൂളിന് ആവശ്യമായിട്ടുള്ള  പാചകപ്പുരയും    മെസ്സ് ഹാളും  ഇതിന്റെ ഭാഗമായി ലഭിക്കും .

            അമ്പലപ്പുഴ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഓട്ടിസം സെൻറർ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം