സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദശാബ്ദങ്ങളുടെ പ്രാർത്ഥനയും ഭാവനയും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് ദൈവ പരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണത്താലും വിശാലമനസ്കരും വിജ്ഞാന ദാഹികളുമായ ഇന്നാട്ടുകാരുടെ സഹകരണത്താലും ഞാവള്ളിൽ ബഹു. ചാക്കോച്ചന്റെയുംചാണ്ടിയച്ചന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സെന്റ് ജോസഫ്‌സ് യുപി സ്കൂൾ കരൂർ രൂപം കൊണ്ടു.1957 ജൂൺ 3 -)0 തീയതി ഇടവകക്കാരുടെ സഹകരണത്തോടെ നിർമിച്ച താൽക്കാലിക ഷെഡിൽ 43 കുട്ടികളുമായി 6 -)0 സ്റ്റാൻഡേർഡ് ആരംഭിച്ചു.1957 ഡിസംബറിൽ തന്നെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും അവിടേയ്ക്കു സ്കൂൾ മാറ്റുകയും ചെയ്തു

                ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹു. അർക്കഞ്ചലമ്മയായിരുന്നു .1958 -59 ൽ 7 -)൦ സ്റ്റാൻഡേർഡിനും 1959 -60  വർഷത്തിൽ 8 -)൦ സ്റ്റാൻഡേർഡിനും അംഗീകാരവും അനുമതിയും ലഭിച്ചു .തുടർന്ന് 1961 -62 വർഷത്തിൽ 5-)൦ ക്ലാസ് ആരംഭിക്കുകയും  8 -)൦ ക്ലാസ് നിർത്തലാക്കുകയും ചെയ്തു .അതോടെ 5,6 ,7  ക്ലാസ്സുകളോടുകൂടിയ ഒരു പരിപൂർണ യുപി സ്കൂൾ ആയി മാറി .2007 ൽ സുവർണ്ണ ജൂബിലി ആഘോഷിക്കാനുള്ള മഹാഭാഗ്യവും ഈ വിദ്യാക്ഷേത്രത്തിനു ലഭിച്ചു .