ആനപ്രമ്പാൽ സൗത്ത് യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആനപ്രമ്പാൽ സൗത്ത് യു.പി സ്കൂൾ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്തിലെ പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ്.

എടത്വാ പഞ്ചായത്ത് അതിർത്തിയിൽ തലവടി പഞ്ചായത്തിൽ(വാർഡ് 13 ) ആനപ്രമ്പാൽ തെക്ക് ഭാഗത്താണ് സ്കൂൾ നിലകൊള്ളുന്നത്.

80 വർഷത്തിലധികം പ്രായമായ ഈ വിദ്യാലയ മുത്തശ്ശിയുടെ ചരിത്രം ചുരുങ്ങിയ വാക്കുകളിൽ കുറിക്കട്ടെ....

ആനപ്രമ്പാൽ സൗത്ത് യു.പി. സ്കൂൾ 1940 ജൂൺ 1-ാം തീയതി നെല്ലൂപറമ്പിൽ വീടിന് സമീപം ഉണ്ടായിരുന്ന ആനപ്രമ്പാൽ സൗത്ത് സെന്റ് ജോർജ്ജ് സൺസ്കൂൾ കെട്ടിടത്തിൽ വട്ടടി പുത്തൻപറമ്പിൽ മുണ്ടകത്തിൽ തെക്കേപ്പറമ്പിൽ റവ. ഫാ. എം.സി. ഗീവർഗ്ഗീസിന്റെ മാനേജ്മെന്റിൽ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. എം. സി. ഗീവർഗ്ഗീസും സഹഅദ്ധ്യാപകർ പഴമാലിൽ ശ്രീ. പി.എം. മാത്യു, പോത്തച്ചേരിൽ ശ്രീ. പി.കെ. കുര്യൻ, വളഞ്ഞവട്ടം സ്വദേശി എം. മാത്യു എന്നി വരും ആയിരുന്നു. ഏതാണ്ട് ഒരു വർഷത്തിനു ശേഷം മുണ്ടകത്തിൽ കുടുംബ വകയായ തോട്ട യ്ക്കാട്ട് പുരയിടത്തിൽ പുതിയ സ്കൂൾ കെട്ടിടം മുണ്ടകത്തിലച്ചൻ പണിയിക്കുകയും അവിടേയ്ക്ക് സ്കൂൾ മാറ്റുകയും അത് പിൽക്കാലത്ത് അച്ചന്റെ സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. അന്ന് അത് ഒരു സമ്പൂർണ്ണ മിഡിൽ സ്കൂൾ ആയിരുന്നില്ല. അത് പൂർണ്ണ മിഡിൽ സ്കൂൾ ആക്കുന്നതിന് മേലധികാരികളെ സമീപിച്ചപ്പോൾ തല വടി ഗവൺമെന്റ് മിഡിൽ സ്കൂൾ സർക്കാർ മലയാളം ഹൈസ്കൂൾ ആക്കുന്ന കാലത്ത് ആലോചിക്കാ മെന്ന് പറയുകയുണ്ടായി. ഈ സ്കൂളിന്റെ അഭ്യുദയ കാംക്ഷികളിൽ ഒരാളായ റിട്ട. ഹെഡ്മാസ്റ്റർ കളത്തിൽ ശ്രീ. പി.ഒ. ഉമ്മൻ ബി.എ. യെ അച്ഛന്റെ സഹോദരനായ ശ്രീ. മാമ്മൻ മത്തായി സമീപിക്കുകയും ഒരു ചെറിയ പെറ്റീഷൻ തയാറാക്കി ഏതാണ്ട് 3500 ൽപരം ആളുകളെ കൊണ്ട് ഒപ്പിടിച്ച് ബഹുമാനപ്പെട്ട സർക്കാരിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അതിന്റെ ഫലമായി 1938 ൽ തലവടി മലയാളം മിഡിൽ സ്കൂൾ ഒരു പൂർണ്ണ മലയാളം ഹൈസ്കൂളായി ഉയർന്നു. അതിനുശേഷം അച്ഛന്റെ സ്കൂൾ സമ്പൂർണ്ണ മിഡിൽ സ്കൂൾ ആയി ഉയർന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. എ.സി. മിച്ചൽ ( മിച്ചൽസായിപ്പ് )ആണ് ഈ സ്കൂളിനു വേണ്ട അനുവാദം നൽകിയത്.

കാലചക ഭ്രമണത്തിൽ അഭിവൃദ്ധി പ്രാപിച്ചതിന്റെ ഫലമായി സ്കൂൾ 1124 (1948) ആനപ്രമ്പാൽ സൗത്ത് മിഡിൽ എന്നറിയപ്പെടുന്ന ഒരു ഇംഗീഷ്മിഡിൽ സ്കൂൾ ആയി ഉയർന്നു.

കലാ കായിക രംഗങ്ങളിൽ നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിലായിരുന്നു. രാജഭരണ കാലത്ത് അന്നദാതാവായ ശ്രീചിത്തിരതിരുനാൾ ബാലരാമ വർമ്മ തമ്പുരാന്റെ പിറന്നാൾ തുലാമാസത്തിൽ വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചിരുന്നു. മാർച്ച് മാസത്തിൽ പകൽ ആനിവേഴ്സറിക്കുശേഷം രാത്രിയിൽ അദ്ധ്യാപകരും, കുട്ടികളും, നാട്ടുകാരും ചേർന്ന് നാടകം അവതരിപ്പിക്കുക പതിവായിരുന്നു. ഇത് എല്ലാവരേയും ഹഠാദാകർഷിച്ചിരുന്നു. സ്പോർട്സ് രംഗത്ത് നമ്മുടെ കുട്ടികൾ വളരെയ ധികം പ്രശോഭിച്ചിരുന്നു. ജില്ലാ മത്സരങ്ങളിൽ പങ്കെ ടുക്കുന്ന വേളയിൽ കുട്ടികൾക്കുള്ള ഭക്ഷണം  വള്ളത്തിൽ കൊണ്ടുപോകുകയും സദ്യ യിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തിരുന്നു. എല്ലാവർഷവും വിനോദയാ ത്രയ്ക്ക് പോകുമായിരുന്നു. പുളിക്കീഴിലെ പഞ്ചസാ രമില്ല്, തോട്ടപ്പള്ളി, ആലപ്പുഴ ബീച്ച്, ആർ ബ്ലോക്ക് എന്നിവിടങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമായി രുന്നു. സ്കൂളിനെ കുറിച്ച് ധാരാളം മധുരസ്മരണ കൾ എല്ലാ പൂർവ്വ വിദ്യാർത്ഥികളുടേയും സ്മൃതി പഥത്തിൽ തങ്ങിനിൽക്കുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉന്നത പദവിയിലും നിലകളിലും പ്രശോഭിക്കുന്നു എന്നുള്ളത് അഭിമാനകരവും സന്തോഷപ്രദവുമാണ്.