ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അംഗീകാരങ്ങൾ
അതിരാറ്റുകുന്ന് ഗവൺമെന്റ് ഹൈസ്കൂളിന് ഇൻസ്പെയർ അവാർഡിൽ ജില്ലയിൽ മിന്നും വിജയം
വയനാട് ജില്ലയിൽ ഹൈസ്കൂൾ വിഭാഗംത്തിൽ 2021-22 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇൻസ്പെയർ അവാർഡിന് അർഹരാകുന്നത് ഗവൺമെന്റ് ഹൈസ്കൂൾ അതിരാ റ്റുകുന്നിലാണ്. നവനീത് കൃഷ്ണൻ അനാമിക മനോജ്, മാളവിക എൻ.ബി, മീനാക്ഷി സി. എസ് എന്നിവരാണ് 10,000 രൂപ വീതം ലഭിക്കുന്ന ഈ അവാർഡിന് അർഹരായത്. ഇതേ അവാർഡിന് കഴിഞ്ഞവർഷം അനാമിക മനോജ് അർഹ ആയിരുന്നു.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അതിരറ്റുകുന്ന് സ്കൂളിന് ജില്ലയിൽ ശ്രദ്ധേയമായ വിജയം
ആദിത്യയും വിഷ്ണുപ്രിയയും ഉറുമ്പുകളെക്കുറിച്ച് പറയാൻ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്
കൽപ്പറ്റ:
അതിരാറ്റുകുന്ന് ഗവ.എച്ച്.എസിലെ രണ്ട് മിടുക്കികൾ ഉറുമ്പുകളുമായി ദേശീയ തലത്തിലേക്ക്.
29 ആമത് ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടിൽ നിന്നും അതിരാറ്റുകുന്ന് ഗവൺമെൻറ് സ്കൂളിലെ വിദ്യാർഥിനികളും പങ്കെടുക്കും.സംസ്ഥാന തല മത്സരത്തിൽ അവതരിപ്പിക്കപ്പെട്ട 90 ഓളം പ്രൊജക്ടുകളിൽ നിന്നും മൂന്നാം സ്ഥാനം കരസ്തമാക്കിയാണ് ജി എച്ച് എസ് അതിരാറ്റു കുന്നിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ആദിത്യ ബിജു, വിഷ്ണുപ്രിയ പി എസ് എന്നീ വിദ്യാർത്ഥിനികൾ ഈ നേട്ടം കൈവരിച്ചത്."കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം :ഉറുമ്പുകളിലൂടെ " എന്ന വിഷയത്തിലാണ് ഇവർ പ്രൊജക്റ്റ് അവതരിപ്പിച്ചത് .ഇരുവരും ആദ്യമായാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത് .കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ ഹ്യൂം സെൻറെർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ സയൻസ് കോർഡിനേറ്റർമാരായ ദിവ്യ മനോജ് ,ആതിര സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത് .
ഉറുമ്പുകളുടെ വൈവിധ്യം സൂചകമായി എടുത്തുകൊണ്ട് കാപ്പിത്തോട്ടത്തിലും റബ്ബർത്തോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാർത്ഥികളെ ദേശീയ തലത്തിലേക്ക് എത്തിച്ചത് . ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിലും അനുബന്ധ സസ്യ-ജന്തുവൈവിധ്യം നിലനിർത്തുന്നതിലും റബ്ബർതോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്നുമാണ് കുട്ടികൾ ഈ പഠനത്തിലൂടെ കണ്ടെത്തിയത്.
നേത്ര ദാന പക്ഷാചരണം ചിത്രരചന മത്സരത്തിൽ നവനീത് കൃഷ്ണ ജില്ലയിൽ ഒന്നാംസ്ഥാനത്തേക്ക്
ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റു കുന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിയായ വനീത് കൃഷ്ണ ആരോഗ്യവകുപ്പ് നടത്തിയ നേത്രദാന പക്ഷാചരണം ചിത്രരചനാ മത്സരത്തിൽ ജില്ലയിൽ ഒന്നാം സമ്മാനം നേടി. നിരവധി ചിത്രരചനാ മത്സരങ്ങളിൽ സമ്മാനർഹനായ നവനീത് കൃഷ്ണ ചിത്രരചനാ മത്സരങ്ങളിലും ശില്പ രചന മേഖലയിലും തന്റെ കഴിവുകൾ ഇതിനുമുൻപും തെളിയിച്ചിട്ടുണ്ട്. ഇതേ വർഷം തന്നെ ലളിതകലാ അക്കാദമിയും ഗ്രന്ഥശാല ലൈബ്രറി കൗൺസിലും ചേർന്ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനവും ജില്ലയിൽ നേടിയിട്ടുണ്ട്.