Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ വാർഷികം  2024

പുലീപ്പി മാപ്പിള എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

പുലീപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂൾ വാർഷികാഘോഷം അഴീക്കോട്‌നിയോജക മണ്ഡലം MLA ശ്രീ. കെ വി. സുമേഷ് ഉദ്ഘാടനം ചെയ്തു.നാറാത്ത് പഞ്ചായത്ത്‌പ്രസിഡന്റ്‌ശ്രീ. കെ. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽവാർഡ് മെമ്പർ മിഹ്റാബി ടീച്ചർ, PTA പ്രസിഡന്റ്‌നിയാസ് കെ. വി, മുസ്സമിൽ എം. മാനേജ്മെന്റ്പ്രതിനിധി ഹംസ കെ. സി തുടങ്ങിയവർ സംസാരിച്ചു.38 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി. പ്രഭാവതി ടീച്ചർക്കുള്ള സ്റ്റാഫ്‌& PTA വകയുള്ള സ്നേഹോപഹാരം MLA സുമേഷ് കൈമാറി. LSS, അൽമാഹിർ വിജയികളെയും വേദിയിൽ വെച്ച് അനുമോദിച്ചു. തുടർന്ന് സ്കൂൾ കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

 
സ്കൂൾ വാർഷികം 2024



ക്യാമ്പ് 2024

പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്

പുലീപ്പി : നാലാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ ഒപ്പം സഹവാസ ക്യാമ്പ് നാറാത്ത് പഞ്ചായത്ത്‌പ്രസിഡന്റ്‌ശ്രീ. കെ. രമേശൻ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി നടത്തിയ കുട്ടിക്കവിതാ രചന ശില്പശാലക്ക് ശ്രീ സിദ്ധീഖ് മാസ്റ്റർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ശ്രീ. റംഷി പട്ടുവം നയിച്ച നാടൻ പാട്ടരങ്ങ് കുട്ടികളെ ആവേശത്തിലാക്കി. ക്യാമ്പിന്റ ഭാഗമായി ഗണിത കളികളും ഒറിഗാമി നിർമാണവും ഉണ്ടായിരുന്നു. രാത്രിയിലെ ക്യാമ്പ് ഫയറോട് കൂടി ക്യാമ്പിന് സമാപനം കുറിച്ചു.