കാലാലയ ജീവിത സ്മൃതികളിൽ
ഓർത്തു വയ്ക്കാൻ ...
ഈ ഒടുവിലത്തെ താളുകൂടി
ബാക്കിയാകുന്നു.....
എരിവെയിലിന്റെ കിനാവിനെ നമ്മൾ
മിഴിനീരുറവയിലിട്ടു മടങ്ങാം....
പിരിയാറായിരുളാഴങ്ങളി-
ലൊരു ചിരിയാലൊക്കെ മറക്കാം....
ഇനി നമ്മൾ തെരുവിൽ,
ജീവിത ഗതിപായും തീവണ്ടികളിൽ
ഒരു നിമിഷം കണ്ടെന്നാലും....
കാണാതെ തിരിഞ്ഞു നടപ്പവർ....
ഇതളുകളിൽ സ്വപ്ന ഛായം
വഴിയുന്നൊരുകാലം നമ്മൾ
ഒരുമിച്ചു മഴതോറ്റങ്ങൾ
ശിരസേറ്റി നടന്ന വനങ്ങൾ
പൊഴിയിട്ടെ പൂവായ് നിങ്ങടെ
വഴിതോറും നാളെയിലെല്ലാം.....
വിടപറയാൻ സ്നേഹം മാത്രം....
മൊഴിമുട്ടിയ കണ്ണീർമാത്രം....