ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ ശുചിത്വത്തിൻ്റെ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻ്റെ പുലരി


      പുറത്തുനിന്ന് ഒരു ചുമയുടെ ശബ്‌ദം അവളുടെ കാതിൽ തട്ടി. ചുമയുടെ ശബ്ദം കേട്ട് ആ സ്ത്രീയുടെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് ഞെട്ടി എണീറ്റു. ആ സ്ത്രീ ഉറപ്പിച്ചു, തൻറെ ഭർത്താവ് ആണെന്ന്. 
           ഒടിഞ്ഞു വീഴാൻ നിൽക്കുന്ന വാതിൽ മെല്ലെ തുറന്നു, തൻറെ ഭർത്താവ് ആയിരുന്നു. കറുത്ത സഞ്ചിയിൽ കൊണ്ടു വന്ന ഇറച്ചികഷണങ്ങൾ  അദ്ദേഹം ഭാര്യക്ക് നൽകി. അയാൾ തൻറെ കുഞ്ഞിനെ ഒന്ന് തലോടി. അത് കുഞ്ഞിന്റെ കരച്ചിലിനെ ആശ്വസിപ്പിച്ചു.എന്നാൽ ചോരമണം അവിടെ ശ്വാസം മുട്ടിച്ചു.
            തന്റെ മുഷിഞ്ഞ വസ്ത്രം അരികിലേക്ക് മാറ്റി വച്ചു.കഷ്ട്ടപ്പാടിന്റെ അധ്വാനത്തിന്റെ വിയർപ്പ് അദ്ദേഹത്തിന്റെ താടിയിലുടെ ഒഴുകി.
             സമയം രാത്രി 10 മണി. 
                 തീയിൽ ചുട്ടെടുത്ത ആ ഇറച്ചികഷ്ണം ഭാര്യ അയാളുടെ മുന്നിൽ കൊണ്ടുവച്ചു. പുറംപൊരിഞ്ഞത് ആണെങ്കിലും അകം വെറും പച്ച ഇറച്ചിയാണ്, ഇതാണ് ആ ഗ്രാമത്തിലെ ഭക്ഷണരീതി. 
               കാട്ടിൽ അലയുന്ന പന്നികളെ  വേട്ടയാടി രണ്ടു ദിവസം ഇറച്ചിവെട്ടു കടയിൽ കിടത്തും. കൊതിപറ്റിയ ഈച്ചകൾ അതിനുചുറ്റും വട്ടം പിടിക്കും. ചോരക്കുവേണ്ടി അലയുന്ന പരുന്തുകൾ കടയക്കു ചുറ്റും വട്ടമിട്ടു പറക്കും. 
            പല കൈ മാറ്റത്തിലുടെയാണ് തങ്ങൾ ഈ ഇറച്ചി കഴിക്കുന്നതെന്ന തിരിച്ചറിവ് ആ ഗ്രാമവാസികൾക്ക് ഇല്ല, ജീർണ്ണിച്ചുകിടക്കുന്ന ഒരു ഉൾപ്രദേശം.
         ഒരാഴ്ച കടന്നുപോയി അയാളുടെ ചുമക്ക് വീര്യം കൂടി.ഛർദി യും പനിയും ക്ഷീണവും സ്ഥിരം. 
             ആ ഗ്രാമത്തിൽ കണ്ടുവന്ന ആദ്യത്തെ അസുഖം. 
              ദിവസം കൂടുംതോറും അയാളുടെ തലയ്ക്ക് ഭാരം വർദ്ധിച്ചു. ഇനി രക്ഷപ്പെടാൻ പോലും ഒരു മാർഗമില്ല എന്ന തോന്നൽ അയാളെ തളർത്തി. താൻ പണ്ടുള്ള ജീവിതത്തിന്റെ ചിതലരിച്ച ഓർമ്മകളിൽ ഒന്ന് കണ്ണോടിച്ചു. 
             പല പല തെറ്റുകൾ, ശുചിത്വമില്ലാതെ ജീവിച്ച ചില മണ്ടത്തരങ്ങൾ-അയാളുടെ കണ്ണിൽ ഇരുട്ട് കയറി. 
              ഒരു നിമിഷം എല്ലാം നിശ്ചലമായി. ശ്വാസം ക്രമരഹിതമായി. കിടക്കയിൽ നിന്നും അവൻ പുതപ്പ് അമർത്തിപ്പിടിച്ചു. 
               ശരീരം ക്ഷീണിച്ചെങ്കിലും തൻറെ കൈയിൽ ശക്തി കൂടുതലായിരുന്നു. 
                അവൻ തൻറെ അവസാന ശ്വാസം വലിച്ചു. 
               മൂകമായ ആ സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടിയെണീറ്റു.കണ്ണുകളിലേക്ക് പുതു പ്രഭാതം പ്രഭചൊരിഞ്ഞു.
             പുതിയൊരു  പുലരി, പുതിയ ജീവിതം. തന്റെ ജീവിതത്തിന് തന്നെ ആ സ്വപ്നം മാറ്റം നൽകി. തന്റെ ജീവിത രീതിക്ക് പുത്തൻ ഉണർവ് ആ നിഗൂഢമായ സ്വപ്നം പകർന്നു. ഭൂതകാലം പകർത്തിയ ശുചിത്വമില്ലാത്ത ജീവിതത്തെ ഒരു നിമിഷം അവൻ ചിന്തിച്ചു. 
    
കാർത്തിക് കെ വി
8 B ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ