ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര      

ലോക്ഡൗൺ ദിനമതിൽ നീലൻകാക്ക
പാറിപ്പാറി നടക്ക‍ുന്നേരം
താഴെക്കാണ‍ുംകാഴ്ചകൾ കണ്ട്
അന്തിച്ചങ്ങനെ നിന്നേ പോയ്
നാട‍ും,നഗരവ‍ുമെല്ലാം ശ‍ൂന്യം
മാന‍ുഷരെല്ലാം എവിടെപ്പോയ്
കൊച്ച‍ുകിടാങ്ങള‍ുമില്ലല്ലോ
അങ്ങ‍ും,ഇങ്ങ‍ും പോലീസ് മാത്രം
ഉത്സവമില്ല വാഹനമില്ല
അമ്പമ്പോ ഇതെന്തൊര‍ു കാലം
കടകള‍ുമില്ല ട്രാഫിക്കില്ല
അമ്പമ്പോ ഇത് മറിമായം

ജാസ്മിൻ.വി
3 C ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത