ലോക്ഡൗൺ ദിനമതിൽ നീലൻകാക്ക
പാറിപ്പാറി നടക്കുന്നേരം
താഴെക്കാണുംകാഴ്ചകൾ കണ്ട്
അന്തിച്ചങ്ങനെ നിന്നേ പോയ്
നാടും,നഗരവുമെല്ലാം ശൂന്യം
മാനുഷരെല്ലാം എവിടെപ്പോയ്
കൊച്ചുകിടാങ്ങളുമില്ലല്ലോ
അങ്ങും,ഇങ്ങും പോലീസ് മാത്രം
ഉത്സവമില്ല വാഹനമില്ല
അമ്പമ്പോ ഇതെന്തൊരു കാലം
കടകളുമില്ല ട്രാഫിക്കില്ല
അമ്പമ്പോ ഇത് മറിമായം