എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ കണ്ണ‌ുനീര്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പിന്റെ കണ്ണ‌ുനീര്

ദാ.. ആ വഴിയിലൂടെ നടന്നാൽ തൊടിയുടെ അപ്പുറത്തുള്ള വീടാണ് അമ്മിണി അമ്മയുടെ വീട് .
ദേവന്റെ കൂട്ടുകാരൻ അവിടേക്കു പോയ്‌കൊള്ള‌ൂ ....
നാരായണപണിക്കർ നടന്ന‌ു. ക‌ൂടെ ഞാന‌ും.
ആ വീട് ഒരു പഴയ പത്തായപുരയായിരുന്നു. ഉമ്മറത്തുതന്നെ അമ്മിണിയമ്മ പശുവിനു വൈക്കോല് കൊടുക്കുന്നുണ്ടായിര‌ുന്ന‌ു.
ഞങ്ങൾ അവിടെ എത്തിയതും ആ അമ്മ കയറിയിരിക്കാൻ പറഞ്ഞ‌ു.
ഒര‌ു ഏങ്ങലോടെ മാത്രമേ എനിക്ക് ആ അമ്മയ‌ുടെ മ‌ുഖം നോക്കാൻ സാധിക്ക‌ൂ.
"കുട്ടിയാരാ ? ഇതിന‌ു മ‌ുമ്പ് ഇവിടെ കണ്ടില്ല്യാലോ?"
"എന്റെ പേര് ക‌ുട്ടൻ. ഞാൻ ദേവന്റെ കൂട്ടുകാരനാ....."
"എന്താ കാര്യം ?"
"ദേവൻ ഒരു പൊതി തന്നു.. അതു തരാൻ വന്നതാണ് "
"അതേയോ....?"
"ഞൻ പോക‌ുന്ന‌ു..... ശരി... "
ആ അമ്മയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് സാധിച്ചില്ല .
ഞാൻ അവിടെനിന്നും ഇറങ്ങി വന്നു. നെഞ്ച് വല്ലാതെ നീറുന്നുണ്ടായിരുന്നു.
ദേവന്റെ തിരോധാനം ആ അമ്മയോട് പറയാൻ എനിക്ക് സാധിച്ചില്ല.
"ദൈവമേ ആ അമ്മയ്ക്ക് എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ....."

ദുർഗ്ഗ ഗണേഷ്
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ





 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ