തിരിച്ചറിവ്
കൊറോണ നിനക്ക് നന്ദി
വീട് വീടാക്കി മാറ്റുവാൻ
കഞ്ഞിക്കും ഇത്രമേൽ 
രുചിയുണ്ട് എന്ന് മനസ്സിലാക്കുവാൻ
ഷോപ്പിങ്ങും ഔട്ടിംഗ് ഉം ഒന്നുമില്ലെങ്കിലും
നാം ജീവിക്കുമെന്ന് തിരിച്ചറിയാൻ 
മിനുമിനുത്ത  പട്ടുവസ്ത്രങ്ങൾ 
അലമാരയ്ക്ക് ഭാരമാണെന്ന് മനസ്സിലാക്കുവാൻ 
വീട്ടുപറമ്പിലെ ചക്കയും  കപ്പയും 
ഉറ്റ തോഴരായ് 
തീർന്നിടുവാൻ 
ഒരുമിച്ചു ചേരലിന്റെ സൗന്ദര്യം 
അലിയാതെ മനസ്സിൽ കാത്തു സൂക്ഷിക്കുവാൻ 
കൊറോണേ നീ വേണ്ടിവന്നു 
ഔചിത്യമല്ലെങ്കിലും 
നിനക്കെന്റെ നന്ദി
നിയ മരിയ ബാബു
7.A സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത