ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഗുരു

നിൻ ചിന്തപുണരാത്ത- തെന്തുണ്ടീ മണ്ണിൽ വിണ്ണിൽ? നിൻ ആത്മശോഭ തീണ്ടാ- തുണ്ടോ പുൽക്കൊടിപോലും?

ആ നവദീപ്തിയിൽ നീ കുളിപ്പിച്ചെൻ നാടിനെ സാനന്ദം വിശുദ്ധിതൻ പൊന്നാടയണിയിച്ചു.

ആരംഭമന്നേയിട്ടീ- കാടിനെ-നാടാക്കുവാ നാധാരാമാക്കി മുഗ്ദ്ധ സ്നേഹത്തെ സ്വതന്ത്ര്യത്തെ

മഹത്വം വിഗണിക്കാ- നാവില്ലയദ്ധ്വാനത്തിൽ മഹത്വമറിഞ്ഞവ- നാണെന്റെ ഗുരുനാഥ൯.

ജിസ്നാ ജയിമോൻ std-9A സെന്റ് ജോർജ്ജ് VHSS കൈപ്പുഴ, കോട്ടയം