പ്രകൃതി

കളകളമൊഴുകുന്ന പുഴയുടെ ശബ്ദവും
തുള്ളിക്കളിക്കുന്ന ചോലകളും
നമുക്കന്യമായ് തീരുന്ന കാലം
അമൂല്യമാണതെന്നതോർക്കാതെ നമ്മൾ
മലിനമാക്കും ജലസ്രോതസ്സുകൾ
മലിനമാക്കീടല്ലേ പാഴാക്കീടല്ലേ

ശുദ്ധജലമൊഴുകും പുഴയും കാട്ടരുവികളും
പച്ചവിരിച്ച പാടങ്ങളും
പനിനീരൊഴുകുന്ന തോടുകളും
മണ്ണാൽ മൂടുന്ന കാലമിത്
ആകാശം മുട്ടുന്ന മലകൾ
നിരത്തി ഫ്ളാറ്റുകൾ പൊക്കുന്ന നാട്
ചെയ്യരുതേ കൊടും ക്രൂരതകൾ
നമ്മൾക്കു തന്നെ വിപത്തായി
തീരുന്ന ദുഷ്ക്രിയകൾ



അർച്ചന.N
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത