ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വത്തിൻ്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ഇന്നത്തെ കാലഘട്ടത്തിൽ ശുചിത്വം എന്നത് നിത്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യത്തോടെ പുതു തലമുറ ഇനി ഉണ്ടാകണമെങ്കിൽ ശരീരവും മനസ്സും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. ഇന്നത്തെ കാലത്ത് നാം നടക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും ഒരു പാട് മാലിന്യങ്ങൾ ഉണ്ട്. നാം അറിഞ്ഞും അറിയാതെയും അത് നമ്മുടെ ശരീരത്തിലെത്തുന്നു. അത് വഴി പല രോഗങ്ങളുമുണ്ടാകുന്നു. ഇതിൽ നിന്നും രക്ഷ നേടണമെങ്കിൽ നാം ശുചിത്വം പാലിച്ചേ തീരു.ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാൻമാരായിരിക്കണം നാം. രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കയ്യും വായും കഴുകുക, അലക്കിയ വസ്ത്രം ധരിക്കുക തുടങ്ങിയ വ്യക്തി ശുചിത്വം നമ്മൾ കൃത്യമായി പാലിക്കണം.കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാതെ നോക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശുചിത്വമുള്ള നല്ലൊരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം...
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |