ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സബ് ജില്ലാ തലത്തിൽ ഗ്രൂപ്പ് പ്രൊജക്റ്റിൽ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണൻ, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ, ഓൺ സൈറ്റ് പ്രൊജക്റ്റ് വർക്കുകൾ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്.