ഗവ എച്ച് എസ് എസ് , എസ് എൽ പുരം/എന്റെ ഗ്രാമം
ദൃശ്യരൂപം
എസ് എൽ പുരം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലുള്ള കഞ്ഞിക്കുഴി പഞ്ചായത്തും - മാരാരിക്കുളം വടക്ക് പഞ്ചായത്തും തമ്മിൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ് എസ്.എൽ. പുരം
സേതു ലക്ഷ്മീ പുരം എന്നതിന്റെ ചുരുക്കപ്പേരാണ് എസ്. എൽ. പുരം.പണ്ട് കഞ്ഞിക്കുഴി എന്നാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഈ നാട്ടിലെ ജന്മിയായിരുന്ന കുണ്ടേലാറ്റ് കാളിയ മല്ലൻ എന്ന ജന്മിക്ക് തിരുവിതാംകൂർ രാജവംശവുമായി ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തെ സന്ദർശിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മീ ഭായി ഇവിടെ എത്തിയെന്നും പറയപ്പെടുന്നു. ഈ സംഭവത്തെ തുടർന്ന് റീജന്റ് സേതു ലക്ഷ്മിയോടുള്ള ബഹുമാനസൂചകമായാണത്രേ കഞ്ഞിക്കുഴിക്ക് എസ്.എൽ. പുരം എന്ന പേര് നൽകിയത്.എസ് എൽ പുരം സദാനന്ദൻ എന്ന പ്രശസ്ത നാടകകൃത്ത് മുഖേന ഈ ചെറുഗ്രാമം പിൽക്കാലത്ത് കേരളീയർക്ക് സുപരിചിതമായിത്തീർന്നു.
ചരിത്രം
- പണ്ടുകാലത്ത് ഇവിടുത്തെ ഭൂസ്വാമിമാരായ ബ്രാഹ്മണർ ദരിദ്രരായ നാട്ടുകാർക്ക് സൌജന്യമായി കഞ്ഞി നൽകുന്ന പതിവുണ്ടായിരുന്നു. അയിത്തജാതിക്കാർക്ക് കഞ്ഞി പാത്രത്തിൽ കൊടുക്കാതെ, കുഴികുഴിച്ച്, ഇല വെച്ചായിരുന്നു വിളമ്പിയിരുന്നതെന്നും ആ സമ്പ്രദായത്തിൽ നിന്നുമാണ് കഞ്ഞിക്കുഴി എന്ന പേരുണ്ടായത് എന്നും പറയപ്പെടുന്നു.
- പ്രസിദ്ധമായ പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ മാരാരിക്കുളം പാലം ആക്രമണ സംഭവത്തിലെ വാളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചത് ഈ പ്രദേശത്താണ്.
- പി. കൃഷ്ണപിള്ള അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞ സ്ഥലം
പ്രധാന വ്യക്തികൾ
- പ്രശസ്ത നാടകകൃത്ത് ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ എസ് എൽ പുരം സദാനന്ദൻ
- പത്രപ്രവർത്തകനും പുരോഗമനകലാസാഹിത്യ സംഘം പ്രവർത്തകനുമായിരുന്ന എം.എൻ കുറുപ്പ്
- സംവിധായകൻ എസ്. എൽ പുരം ആനന്ദ്

പ്രധാന സ്ഥാപനങ്ങൾ
- ജി.ശ്രീനിവാസ മല്ലൻ മെമ്മോറിയൽ ഗവണ്മെന്റ് ഹൈസ്കൂൾ
- ചേർത്തല ശ്രീനാരായണ കോളേജ്
- ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം
- കഞ്ഞിക്കുഴി മാർക്കറ്റ്
- മാരാരിക്കുളം പോലീസ് സ്റ്റേഷൻ
- മാരാരിക്കളം മഹാദേവക്ഷേത്രം