എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/രോഗമുക്തിക്കായി ആരോഗ്യ ശുചിത്വ പാലനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗമുക്തിക്കായി ആരോഗ്യ ശുചിത്വ പാലനം

രോഗമുക്തിക്കായി ആരോഗ്യ ശുചിത്വ പാലനം


"ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ ."നാം ആരോഗ്യവാന്മാർ ആയിരിക്കണമെങ്കിൽ നാം ജീവിക്കുന്ന സമൂഹം രോഗവിമുക്തമായിരിക്കണം.ഇങ്ങനെയുള്ള മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വo.

                ലോകത്തെ നടുക്കിയ മഹാമാരികളുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതെന്തെന്നാൽ ഇവയിൽ ഭൂരിഭാഗവും ഉത്ഭവിച്ചിട്ടുള്ളത് ജനങ്ങൾ തിങ്ങിപാർക്കുന്ന വൃത്തിഹീനമായ ചേരികളിൽനിന്നും തെരുവുകളിൽ നിന്നുമാണ് .ഇവിടെയാണ് ആരോഗ്യ ശുചിത്വ പാലനത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് .ഓരോ വ്യക്തികളും ശുചിത്വo പാലിച്ചാൽ ആരോഗ്യമുള്ള ഒരു സൂഹത്തെ നമുക്ക് വാർത്തെടുക്കാനാകും എന്നതിന് വ്യക്തമായ ഒരു ഉദാഹരണമാണ് നമ്മുടെ ഭാരതം .രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ 150-ആം ജന്മവാർഷികത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നമ്മുടെ രാജ്യത്തിൽ 2014 മുതൽ 2019 വരെയുള്ള 5 വർഷ കാലയളവിൽ കേന്ദ്ര സർക്കാർ സ്വച്ഛ് ഭാരത് മിഷൻ നടപ്പിലാക്കി .S B M ഗ്രാമീൺ ,      S B M അർബൻ എന്ന് വിഭജിച്ച ഈ മിഷന്റെ കീഴിൽ രാജ്യമൊട്ടാകെ വിവിധയിടങ്ങളിൽ 10,28,67,271 ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി .രാജ്യമൊട്ടാകെയുള്ള മാലിന്യ നിർമാർജനത്തിനായി 2014 ഒക്ടോബർ 2-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ചത്.2019-ഓടെ ശുചിത്വ ഭാരതം എന്ന നേട്ടം കൈവരിക്കുകയായിരുന്നു ഈ മിഷന്റെ പ്രധാന ലക്ഷ്യം .ഇതിന്റെ ചുവട്പിടിച്ചു കേരളത്തിൽ നടപ്പാക്കിയ ശുചിത്വ കേരളം മിഷൻ വൻ വിജയം കൈവരിച്ചു .കേരളത്തിൽ സജീവമായി അരങ്ങേറുന്ന ഇത്തരം ആരോഗ്യപരമായ പ്രവർത്തനങ്ങളാണ് കേരളത്തിനെ ഒരു പരിധിവരെയുള്ള രോഗങ്ങളിൽ നിന്ന് മുക്തമാക്കുന്നത് .
                       വ്യക്തിശുചിത്വo,ഗൃഹശുചിത്വo,പരിസരശുചിത്വo എന്നിവയാണ് ആരോഗ്യ ശുചിത്വ പാലനത്തിന്റെ പ്രധാന ഘടകങ്ങൾ .ഇവ മൂന്നും കൃത്യമായി പാലിച്ചാൽ നമുക്കേവർക്കും ആരോഗ്യമുള്ള ശരീരത്തിനുടമയാകാം.അതിലൂടെ ആരോഗ്യമുള്ള ഒരു ശരീരത്തെ വാർത്തെടുക്കാം 

കോവിഡ് -19 എന്ന മഹാമാരി ഈ ലോകത്തെയാകെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ ശുചിത്വo പാലിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ എടുത്ത് പറയേണ്ടതില്ല .കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിലൂടെ നമുക്ക് ഈ മഹാവിപത്തിനെ അപ്പാടെ തുടച്ചുനീക്കാം .കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നമുക്ക് ഈനിർദേശങ്ങൾ പാലിക്കാം :

  • പുറത്ത് പോയി വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  • അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക
  • രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോടുള്ള സമ്പർക്കം ഒഴിവാക്കുക
  • വ്യക്തി ശുചിത്വo പാലിക്കുക
  • പോഷകാഹാരങ്ങൾ കഴിച്ചു സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിക്കുക
  • തൂവാലയോ മാസ്‌കോ കൊണ്ട് മുഖം മറച്ചതിനു ശേഷം മാത്രം പുറത്തിറങ്ങുക
                      ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90%രോഗങ്ങൾക്കും കാരണം .ശക്തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്‌കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം .ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്
യശ്വന്ത്എസ്എം
9 ഇ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം