ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഭൂമി നമുക്ക് അമ്മയാണ്
ഭൂമി നമുക്ക് അമ്മയാണ്
ഭൂമി നമുക്ക് ആഹാരവും ജലവും വായുവും നൽകുന്നു.ജീവിക്കാൻ ഇടമൊരുക്കിത്തരുന്നു.നമ്മൾ ചെയ്യുന്ന എല്ലാ തെറ്റുകളും ക്ഷമിച്ചു നമ്മെ കാത്തുരക്ഷിക്കുന്നവളാണ് ഭൂമി.അങ്ങനെ നോക്കുമ്പോൾ ഭൂമി നമുക്ക് അമ്മയാണ്.ഭൂമിയെ മലിനപ്പെടുത്തുന്നത് സ്വന്തം രക്തത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണ്.ആ ബോധം നമുക്ക് വേണം.നാം വിദേശീയരുടെ ഭക്ഷണരീതിയും വസ്ത്രരീതിയും അനുകരിക്കാറുണ്ട്.പക്ഷേ എന്തുകൊണ്ട് അവരുടെ പരിസരശുചിത്വം നാം അനുകരിക്കുന്നില്ല.വൃത്തിയില്ലായ്മ രോഗങ്ങളെ വിളിച്ചു വരുത്തുകയാണ് ചെയ്യുക. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങളും ഉപയോഗശുന്യമായവസ്തുക്കളും വലിച്ചെറിയരുത്. റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം.കൂടാതെ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.അപ്പോൾ ശുചിത്വമുള്ള നാടായി മാറും നമ്മുടെ നാട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം