ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം

ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ "കുട്ടിക്കൂട്ടം" ഉദ്ഘാടനം 2017 മാർച്ച് 10-ാം തീയതി എസ് എം സി ചെയർമാൻ പ്രഭാകരൻ സാർ നിർവഹിച്ചു. ഹൈ-ടെക് ലോകത്തേക്കുള്ള വാതിലായി "ഹായ്!സ്കൂൾ കുട്ടിക്കൂട്ടം" 2017 മാർച്ച് പത്താം തീയതി ഉദ്ഘാടനം ചെയ്തു.ഐ.സി.റ്റിയുടെ പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 60 കുട്ടികളാണ് ഇതിൽ ഉൾപ്പെടുന്നത്.ഈശ്വര പ്രാർഥനയോടെ ചടങ്ങ് ആരംഭിച്ചു.ഹെഡ്മിസ്ട്രെസ് ശ്രീമതി കല ടീച്ചർ സ്വാഗതപ്രസംഗം നടത്തുകയും ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളിൽ മാത്രമല്ല എല്ലാവരിലേക്കും കംപ്യൂട്ടർ പരിഞ്ജാനം എത്തിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

                      ഈ പദ്ധതിയിൽ അംഗമായ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനി കാവ്യ വിഷയാവതരണം നടത്തി. അഞ്ച് മേഖലകളാണ്  കുട്ടികളെ പഠിപ്പിക്കുന്നത്.ഓരോ വിദ്യാർഥിക്കും  ഈ രണ്ടു മേഖലകൾ പഠിക്കാനുളള അവസരം നൽകുകയാണ് "ഹായ്!സ്കൂൾ കുട്ടിക്കൂട്ടം".അദ്ധ്യക്ഷ പദവി  അലങ്കരിച്ച എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി സജിത പദ്ധതിയെക്കുറിച്ച് സംസാരിച്ചു.നമ്മുടെ സ്കൂളിലെ മുൻ പ്രഥമാധ്യാപകനും സ്കൂൾ സംരക്ഷണ സമിതി ചെയർമാനുമായ ശ്രീ കെ പ്രഭാകരൻ സാർ ഉദ്ഘാടന പ്രസംഗം നടത്തി.സാങ്കേതിക വിദ്യുടെ വളർച്ചയും വിദ്യാഭ്യാസത്തിലെ  മുന്നേറ്റവും ഇത് ഓരോരോ  വിദ്യാർഥിക്കും എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസംഗിച്ചു.പി.റ്റി.എ അംഗങ്ങളായ ശ്രീ അജിയും ശ്രീ ഗിരിയും  ആശംസാപ്രസംഗം നടത്തി. സ്കൂൾ ഐ.റ്റി കോർഡിനേറ്റർ ആയ ദീപ ടീച്ചർ കൃതഞ്ജത അർപ്പിച്ചു.സ്കൂൾ മുന്നേറ്റത്തിന്റെ വലിയൊരു വഴിത്തിരിവാകട്ടെയെന്നും ആശംസിച്ചു.
എെ ടി ക്ലബ്ബ്
സ്കൂൾവിക്കി ജി എം എച്ച് എസ് എസ് ടീം

.*ഐ ടി യുടെ സാധ്യതകൾ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദർശ് എ എന്നിവരെ തിരഞ്ഞെടുത്തു.മൾട്ടീമീഡിയ പ്രസന്റേ‍ഷൻ,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയിൽ ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകി.സ്കൂളിൽ നടക്കുന്ന പരിപാടികൾ ക്യാമറയ്ക്കുളളില‌ാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂൾ വിക്കിയിൽ മലയാളത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ‍ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയിൽ അറുപത് അംഗങ്ങളുണ്ട്