ഒത്തൊരുമ

ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും 
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയക്കിടക്ക് സോപ്പു കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചീടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറവ് ചെയ്തിടേണം
കൂട്ടമായ് പൊതു സ്ഥലത്ത്
ഒത്തുചേരൽ നിർത്തേണം
മറ്റൊരാൾക്കം നമ്മിലൂടെ
രോഗമെത്തിടാതെ നോക്കിടേണം 
ഒത്തൊരുമയോടെ നിന്നീടിൽ
കൊറോണയെ തുരത്തി വിട്ട നാടായി
നമ്മുടെ കേരളം മാറുമല്ലോ
 

മുഹമ്മദ് മിഷാൽ
4 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


                     

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത