തല്ലോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14629 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ തള്ളോട് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

തല്ലോട് എൽ പി എസ്
വിലാസം
തള്ളോട്

തള്ളോട് എൽ പി സ്കൂൾ

Po കോട്ടയം മലബാർ

തള്ളോട്
,
കോട്ടയം മലബാർ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽthallodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14629 (സമേതം)
യുഡൈസ് കോഡ്32020 700213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടയം ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ
പി.ടി.എ. പ്രസിഡണ്ട്റഫീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



[1]ചരിത്രം

1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂളാണിത്. കൃഷ്ണൻ മാസ്റ്റർ ആരംഭിച്ചതും പിന്നോക്കം നിൽക്കുന്നവരുമായ കർഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കൈത്തറിത്തൊഴിലാളികളുടെയും മക്കൾ പഠിച്ച് വരുന്ന സ്ഥാപനമാണിത്. ഒട്ടനവധി ഗവൺമെന്റ് ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വാർത്തെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നാം ക്ലാസിൽ നിന്നാരംഭിച്ച സ്കൂൾ ക്രമേണ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളായി വളർന്നു. പിന്നീട് ഗവൺമെന്റ് ഉത്തരവു പ്രകാരം അഞ്ചാം ക്ലാസ് നീക്കം ചെയ്ത് ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഗതാഗത സൗകര്യമുള്ള സ്ഥലത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടയം പഞ്ചായത്തിന്റെ ഉൾനാടായ തള്ളോട് പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിൽ മുൻപന്തിയിൽ തന്നെയാണ്. പരിസരത്തെ സാമ്പത്തികമായ ഉയർന്ന വരുടെ മക്കൾ കൂടുതലായും കൂത്ത്പറമ്പിലെ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളാണുള്ളത്. ഇവ ഒറ്റ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. ഓഫീസ്റൂം ഇതിന്റെ കൂടെ പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുരയും ഒരു ടോയ്‌ലറ്റും ഉണ്ട്. പാചകപ്പുരയും ഉണ്ട്. പാചകപ്പുരയ്ക്ക് സമീപം ഒരു കിണറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തുന്നു. എൽ.എസ്.എസ്. പരിശീലനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതവിജയം, കുട്ടികൾക്ക് ചെണ്ട പരിശീലനം, വിവിധ തരം കൂട്ടായ്മകൾ എന്നിവ മികവാർന്ന രീതിയിൽ നടത്തി വരുന്നു. ബോധവൽക്കരണ ക്ലാസ്, ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള, സാമൂഹ്യ ശാസ്ത്ര

ഗണിതം, ഇംഗ്ലീഷ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദികൾ, പഠനോപകരണ നിർമ്മാണ ക്ലാസ്, എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു.

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റ്

റസീന. പി

മുൻസാരഥികൾ

പവിത്രൻ മാസ്റ്റർ

വത്സല ടീച്ചർ

ശോഭ ടീച്ചർ

ലില്ലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂത്ത്പറമ്പിൽ നിന്ന് 2 കിലോമീറ്റർ ദൂരത്ത് കോട്ടയം പഞ്ചായത്ത് പരിധിയിൽ തള്ളോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

Map
  1. തളേളാട് എൽ പി സ്കൂൾ
"https://schoolwiki.in/index.php?title=തല്ലോട്_എൽ_പി_എസ്&oldid=2533407" എന്ന താളിൽനിന്ന് ശേഖരിച്ചത്