ആൾക്കൂട്ടമില്ലാ ആരവമില്ലാ
അങ്ങാടി - റോഡുകൾ - എല്ലാം വിജനം
വുഹാനിൽ നിന്നും പുറപ്പെട്ടുവന്ന-
ഒരു സൂക്ഷ്മാണുവത്രേ ഇതിന്റെ ഹേതു
മേനി നടിച്ചവർ ,അഹങ്കരിച്ചവർ
തിന്നാലും കൊന്നാലും കൊതിതീരാത്തവർ
ജാതിമതവർണ ചേരിതിരിവുകൾ
അതിന്റെ പേരിൽ കലഹിച്ചവർ
ആർക്കുമില്ലാ വക ചിന്തകളിപ്പോൾ
ഒരൊറ്റത്തേട്ടം - പ്രാർഥന മാത്രം.
നോവൽ കൊറോണ വൈറസിൽനിന്നുമീ-
യുലകത്തെ കാക്കണേ തമ്പുരാനേ .