Login (English) Help
അമ്മേ അമ്മേ അമ്മേ അമ്മേ ഞാനും കൂടെ പോന്നോട്ടേ കാഴ്ചകളൊക്കെ കണ്ടു പഠിക്കാൻ ഞാനും കൂടെ പോന്നോട്ടേ കുഞ്ഞിത്തത്ത പറഞ്ഞതു കേട്ട് പുഞ്ചിരിതൂകീ തത്തമ്മ കാഴ്ചകൾ കണ്ടു രസിക്കാനായി നീയും കൂടെ പോന്നോളൂ കുഞ്ഞിച്ചിറക് വിരിച്ചു പറന്ന് പാറിപ്പാറി നടക്കാലോ..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത