ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രധാനപെട്ടതാണ് ശുചിത്വം. ശുചിത്വത്തെപറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ശ്രദ്ധേയമാണ്. ശുചിത്വത്തെ പ്രധാനമായും രണ്ടായി തിരിക്കാം . 1.വ്യക്തിശുചിത്വം 2. സാമൂഹികശുചിത്വം 1.വ്യക്തി ശുചിതം വ്യക്തി ശുചിതം എന്നാൽ നമ്മളിൽനിന്നും തുടങ്ങുന്നു. ഒരു വ്യക്തിയിൽ നിന്ന് കുടുബത്തിനെയും കുടുബത്തിൽ നിന്ന് കുട്ടായ്മയിലേക്കും വ്യക്‌തി ശുചിത്വം വ്യാപിച്ചു കിടക്കുന്നു . പ്രധാനമായും വ്യക്തിശുചിത്വത്തിൽ പറയുന്നത് അവനവന്റെതായ ശുചിത്വത്തെയാണ് . രാവിലെ എണീക്കുമ്പോൾ മുതൽ നമ്മൾ ഓരോരുത്തരും ഉത്തരവാദിത്യത്തോടെ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങൾ മുതൽ നമ്മുടെ വീടിന്റെ പരിസരം ശുചിത്വം വരെ നമ്മുടെ ഓരോരുത്തരുംടെയും ഉത്തരവാദിത്തം ആണ്. ശുചീകരണത്തിന് നമ്മൾ ഉപയോഗിക്കുന്ന മാർഗങ്ങൾ എങ്ങനെ ഉള്ളതാണ് എന്നതിനും പ്രാധാന്യം ഉണ്ട്. നമ്മുടെ വ്യക്തിത്വത്തേയും വീടിനെയും സംരക്ഷിക്കുമ്പോൾ സമൂഹത്തിനു അത് ദോഷകരമായി ബാധിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. 2 .സാമൂഹിക ശുചിത്വം നമ്മൾ ഓരോരുത്തരും ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നത് . ആ സമൂഹത്തോട് നമുക്ക് ഒരു ഉത്തരവാദിത്വവും കടപ്പാടും ഉണ്ട് .നമ്മുടെ വീട്ടിൽ വരുന്ന വേസ്റ്റുകൾ , പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നമ്മുടെ വീട്ടിൽ നിന്ന് പുറം തള്ളപെടുന്നത് സമൂഹത്തിന് ദോഷമായി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .പൊതുസമൂഹത്തിൽ വെള്ളംകെട്ടി കിടക്കുന്നത് ,പ്ലാസ്റ്റിക് കത്തിക്കുക എന്നിവയിൽ കൂടി ഭൂമിക്ക് ദോഷം ഉണ്ടാകുന്നു എന്നും അവ ഒഴിവാക്കി ഭൂമിയെ നമ്മൾ സംരക്ഷിക്കുക. ശുചിത്വത്തിന്റെ പ്രാധാന്യം നിലനിർത്തുന്നതിൽ നമ്മൾ ശ്രദ്ധിക്കുക . അതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ മുൻകൈ എടുക്കുക. മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുക.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം