കോവിഡ് മഹാമാരിയായി
ലോകം കീഴടക്കിയപ്പോൾ,
ഓടിച്ചാടി കളിച്ചീടുന്ന
കൂട്ടുകാരെല്ലാം വീടിനുള്ളിലായി
അയൽപ്പക്കങ്ങളിലുള്ള കൂട്ടുകാരോടൊത്തു
തൊട്ടുകളിക്കാനും ഒളിച്ചുകളിക്കാനും
പറ്റില്ലെയെന്നൊരു സങ്കടം ബാക്കി.
ദൂരെയുള്ള അമ്മാമനും
അകലെയുള്ള ചേച്ചിക്കും
വിഷുകൈനീട്ടം തരാനായില്ല.
എങ്കിലും അഭിമാനം നാം
മലയാളികൾക്കെല്ലാം കൊറോണയെ
തുരത്തുന്നതിൽ വമ്പന്മാർ നമ്മൾ തന്നെ.