എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം: കുട്ടികളുടെ കലാ -സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് വിദ്യാരംഗം പ്രവർത്തി - ക്കുന്നു .രചനാ ശില്പശാല ,വായനാ പ്രവർത്തനങ്ങൾ, സാഹിത്യകാരനുമായി മുഖാമുഖം ,മാസിക ,തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു' വിദ്യ രംഗത്തിന്റെ നേത്യത്വത്തിൽ നടത്തിയ ശ്രദേധയമായ പ്രവർത്തനമായിരുന്നു "ഗുരുദക്ഷിണ ".കുട്ടികൾ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും ജീവചരിത്രം രചിച്ച് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു ലീഡർഷിപ്പ് ക്ലബ്ബ്: കുട്ടികളിൽ നേത്യ ഗുണം വളർത്താനും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ആരംഭിച്ച നൂതന പ്രവർത്തനമാണിതു്. കുട്ടികൾക്ക് ജർമൻ മനശാസ്ത്രപദ്ധതി യാ യ ടി സി ഐ രീതിയിൽ പരിശീലനം നൽകുകയും കുട്ടികളെ സന്ന ദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കയും ചെയ്തു.
റിയാന്റെ കിണർ എന്ന പുസ്തകത്തിന്റെ രചയിതാവായ അബ്ദുള്ളക്കുട്ടി എടവണ്ണയുമായി വിദ്യാരംഗത്തിലെ അംഗങ്ങൾ നടത്തിയ മുഖാമുഖം
വായനാ വാരത്തോടനുബന്ധിച്ച് സ്കുളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു .കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു .ആ സ്വാദനക്കുറിപ്പ് മത്സരം, എഴുത്തുകാരെക്കുറിച്ചുള്ള പ്രഭാഷണം എന്നിവയുംനടന്നു .